ADVERTISEMENT

ബർമിങാം ∙ സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ സ്തെഫനോസ് സഹദായുടെ ഓർമ പെരുന്നാൾ ജനുവരി 4,5,6,7 തീയതികളിൽ  നടക്കും. യുകെ,യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനധിപൻ എബ്രഹാം മാർ സ്തെഫനോസ് പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ.ബിനു തോമസ്, ഇടവക വികാരി ഫാ.മാത്യു എബ്രഹാം എന്നിവർ സഹകാർമികരാവും.ജനുവരി  4 ന് വൈകിട്ട് (8 to 9 pm ) സൂമിലൂടെ നടക്കുന്ന'സാബെറൊ'(Hope), ധ്യാനത്തിന് ഫാ.മൊബിന്‍ വർഗീസും, ജനുവരി 5 ന്  വൈകിട്ട് (8 to 9) 'പുണ്യസ്‌മൃതി' ഒരുക്കധ്യാനത്തിന് ഫാ.ബിനു തോമസും നേതൃത്വം നൽകും.

ജനുവരി 6 ന് രാവിലെ പ്രഭാതനമസ്കാരം ,വി.കുർബാന (ദനഹപെരുന്നാൾ) ,തുടർന്ന് പെരുന്നാൾ കൊടിയേറ്റും ക്രമീകരിച്ചിട്ടുണ്ട്. വൈകിട്ട് 6.30 ന് സന്ധ്യാനമസ്കാരം, ചർച്ചു ഗായക സംഘത്തിന്റെ ഭക്തിഗാനങ്ങളും, ധ്യാനപ്രസംഗം (ഫാ.ബിനു തോമസ് ), ആശിർവാദവും നടക്കും. ജനുവരി 7 ന്  രാവിലെ പ്രഭാത നമസ്കാരം, വി.മൂന്നിൻമേൽ കുർബാന, റാസ, ആശിർവാദം, നേർച്ച വിളമ്പ്, സ്നേഹവിരുന്ന്, ആദ്യഫലലേലവും, തുടർന്ന് കൊടിയിറക്കോടെ പെരുന്നാൾ സമാപിക്കും. സ്തെഫനോസ് സഹദായുടെ പെരുന്നാളിൽ സംബന്ധിച്ചു അനുഗ്രഹം  പ്രാപിക്കുവാൻ എല്ലാ വിശ്വസികളെയും   പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ.മാത്യു എബ്രഹാം, ട്രസ്റ്റി ഡെനിൻ തോമസ്, സെക്രെട്ടറി ലിജിയ തോമസ് എന്നിവർ അറിയിച്ചു.

(വാർത്ത ∙ ജോർജ്‌ മാത്യു)

English Summary:

Feast at St. Stephen's Indian Orthodox Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com