ADVERTISEMENT

ലണ്ടൻ ∙ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കുന്ന 75–ാം റിപ്പബ്ലിക് ദിനാഘോഷം ജനുവരി 27–ാം തീയതി ഇന്ത്യൻ സമയം വൈകിട്ട് 8.30ന് വെർച്വലായി ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി എല്ലാ മാസത്തിന്റെയും അവസാനത്തെ ശനിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 10–ാം സമ്മേളനമാണ് വൈവിധ്യമാർന്ന വിവിധ കലാപരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി കലാകാരന്മാരുടെ കലാ സാംസ്കാരിക വിരുന്നൊരുക്കിയാണ് ഈ വർഷം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.

ps-sreedharan-pilla

എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നു കൊണ്ടു തന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ നടത്തുന്ന റിപ്പബ്ലിക് ദിനാഘോഷം ജനുവരി 27–ാം തീയതി ശനിയാഴ്ച വൈകിട്ട് 8.30PM (Indian Time), 3.00PM (UK Time), 4.00PM (German Time), 18.00PM(UAE Time) വെർച്വൽ പ്ലാറ്റ് ഫോമിൽ നടക്കുന്നു. പ്രസ്തുത സമ്മേളനത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

രണ്ടുമണിക്കൂർ നീണ്ടു നിൽക്കുന്ന ഈ കലാ സാംസ്കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണു ചർച്ച ചെയ്യപ്പെടുക. ഇതിൽ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരിമായി പ്രതികരിക്കുവാൻ കഴിയുന്ന ഉദ്യോഗസ്ഥരോ, മന്ത്രിമാരോ പങ്കെടുക്കുന്ന ചർച്ചയായിരിക്കും നടക്കുക. ജനുവരി 27 റിപ്പബ്ലിക് ദിനാഘോഷം നടക്കുന്നതിനാൽ മറ്റ് ചർച്ചകൾ ഉണ്ടായിരിക്കുന്നതല്ല. എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ സ്വാഗതം ചെയ്യുന്നു.
ജോളി എം. പടയാട്ടിൽ (പ്രസിഡന്റ്) –04915753181523
ജോളി തടത്തിൽ (ചെയർമാൻ )–0491714426264
ബാബു തോട്ടപ്പിള്ളി (ജന. സെക്രട്ടറി)– 0447577834404
ഷൈബു ജോസഫ് (ട്രഷറർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com