ADVERTISEMENT

ലണ്ടന്‍ ∙ ബ്രിട്ടനിലെ പൗരന്മാർക്ക് നിർബന്ധിത സൈനിക സേവനം നടപ്പിൽ വരുത്തണമെന്ന് സൈനിക മേധാവി ജനറല്‍ സര്‍ പാട്രിക് സാന്‍ഡേഴ്‌സ്. 1914 ൽ ഉണ്ടായ തെറ്റുകള്‍ വരുത്താന്‍ രാഷ്ട്രത്തിന് കഴിയില്ലെന്ന് ജനറല്‍ സര്‍ പാട്രിക് സാന്‍ഡേഴ്‌സ് പറഞ്ഞു. ഒന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ച തീവ്രത മനസ്സിലാക്കുന്നതില്‍ അന്നത്തെ ഭരണകൂടം പരാജയപ്പെട്ടന്നും ഇനിയും അതു പോലെത്തെ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ ജാഗ്രത പുലര്‍ത്തണമെന്നുമുള്ള മുന്നയിപ്പാണ് സര്‍ പാട്രിക് സാന്‍ഡേഴ്‌സ് നല്‍കുന്നത്. സൈനികരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിനും സൈനിക ചെലവുകള്‍ കുറയ്ക്കുന്നതിനും എതിരെയുള്ള വിമര്‍ശകനാണ് ജനറല്‍ സര്‍ പാട്രിക് സാന്‍ഡേഴ്‌സ്.

കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടയില്‍ സൈന്യത്തിന്റെ വലുപ്പം പകുതിയായി കുറഞ്ഞുവെന്ന് പറഞ്ഞ സര്‍ പാട്രിക് സാന്‍ഡേഴ്‌സ്, കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിനിടയില്‍ 28% കുറവാണ് ഉണ്ടായിട്ടുള്ളത്. സായുധ സേനയില്‍ കൂടുതല്‍ ശ്രദ്ധ നൽകിയില്ലെങ്കിൽ ബ്രിട്ടനിൽ 1930 കളില്‍ നടന്ന സംഭവവികസങ്ങളുടെ ആവര്‍ത്തനത്തിന് സാധ്യതയുണ്ടെന്ന് മുന്‍ സിജിഎസ് ജനറല്‍ ലോര്‍ഡ് ഡാനറ്റ് കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു. ഇത് സർ പാട്രിക് സാന്‍ഡേഴ്‌സിന്റെ വാദങ്ങള്‍ക്ക് കൂടുതല്‍ പിന്‍ബലം നല്‍കുന്നു. ജൂണില്‍ സിജിഎസ് പദവിയില്‍ ജനറല്‍ സര്‍ റോളി വാക്കര്‍ നിയമിതനാവാനിരിക്കെ സര്‍ പാട്രിക് ഉയര്‍ത്തിയ വാദങ്ങള്‍ കൂടുതല്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് വേദിയാകും. സൈന്യത്തില്‍ ചേരുന്നതിനുള്ള അപേക്ഷകളുടെ എണ്ണം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിൽ തുടരുന്നുണ്ട്.

English Summary:

British citizens may face compulsory military service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com