ADVERTISEMENT

ബ്രിസ്റ്റോള്‍ ∙ ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ (ബിഎംഎ) എന്ന പുതിയൊരു സംഘടന രൂപികരിച്ചു. ബ്രിസ്റ്റോളിലെ രണ്ടാം തലമുറ കുടിയേറ്റക്കാരുടെ ബൃഹത്തായ കൂട്ടായ്മയായിരിക്കും ബിഎംഎ എന്ന് ഭാരവാഹികള്‍ പറയുന്നു. ബ്രിസ്റ്റോളില്‍ താമസിക്കുന്ന എല്ലാ മലയാളികളെയും പുതിയ സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സംഘടനയുടെ പ്രസിഡന്റായി സെന്‍ കുര്യാക്കോസിനെയും സെക്രട്ടറിയായി ചാക്കോ വര്‍ഗീസിനെയും ചെയര്‍മാനായി നോയിച്ചന്‍ അഗസ്റ്റിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. ബ്രിസ്റ്റോളില്‍ പുതിയതായി കുടിയേറിയ മലയാളികള്‍ക്ക് എല്ലാ വിധ സഹായങ്ങളും നല്‍കുന്നതിന് പ്രഥമ പരിഗണന നല്‍കി പ്രവര്‍ത്തിക്കുന്ന സംഘടന അതിലുപരിയായി നഗരത്തിലെ എല്ലാ മലയാളികളെയും കൂട്ടിയോജിപ്പിക്കുന്ന ഒരു കൂട്ടായ്മമയായിട്ടായിരിക്കും പ്രവര്‍ത്തിക്കുന്നത്. ഊര്‍ജസ്വലമായ ഒരു നോണ്‍ പ്രോഫിറ്റ് സംഘടനയായിട്ടാണ് ബിഎംഎ മുന്നോട്ട് പോവുന്നത്. ബ്രിസ്റ്റോളില്‍ പുതുതായി എത്തിയവരെ പരസ്പരം കൂട്ടിയിണക്കുന്ന വേദിയായി ബിഎംഎ വര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വെറുമൊരു സംഘടനക്ക് പുറമെ അംഗങ്ങളുടെ പരസ്പര സഹായവും കുടുംബ, സാംസ്‌കാരിക, വിദ്യാഭ്യാസ ഉന്നമനത്തിനും വേണ്ടിയും അവരുടെ പൈതൃകം ആഘോഷിക്കുവാനും ഉതകുന്ന വിധമാണ് സംഘടന പ്രവര്‍ത്തിക്കുക. മുപ്പതോളം എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ബ്രിസ്റ്റോളിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ള പുതിയതും പഴയവരുമായ മലയാളി കുടുംബങ്ങളെ സംഘടനയിലേക്ക് സ്വാഗതം ചെയ്യുമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്‌ഠേന തീരുമാനം എടുത്തിട്ടുണ്ട്.

സംഘടനയുടെ ട്രഷററായി പ്രകാശിനെയും വൈസ് പ്രസിഡന്റായി റെജി കുര്യനെയും ലിന്‍സന്‍ തിയോപായി സഫ്തര്‍ ഹാഷ്മിയെയും ജോയിന്റ് സെക്രട്ടറിയായ ലിജോ, സുബി ഈപ്പന്‍, റെക്‌സ് എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്. ജോയിന്റ് ട്രഷറര്‍മാരായി ഷിജോ, ഷിബു എന്നിവരും ഓഡിറ്റേര്‍സായി നൈനാന്‍ കോശി, ജെയ്‌സന്‍ എന്നിവരെയും തിരഞ്ഞെടുത്തു. ബിഎംഎയുടെ സ്‌പോര്‍ട്‌സ് കോഡിനേറ്റേര്‍മാരായി ജെയ്‌സല്‍ മുഹമ്മദ്, ഷമീര്‍, ശരത്ത്, എന്നിവരെയും ആര്‍ട്‌സ് കോഡിനേറ്റര്‍മാരായി ടിജോ, ആന്റണി മാത്യു എന്നിവരെയും പിആര്‍ഒമാരായി ജിബിന്‍, ബേസില്‍ എന്നിവരെയും നിയമിച്ചു. ബിഎംഎയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി രഞ്ജി ജോസ്, ജോര്‍ജ്, ബോണി, അസ്ലം, ലിജിത്ത് ജോര്‍ജ്, മജോയ് മാത്യു എന്നിവരെ തിരഞ്ഞെടുത്തിട്ടുണ്ട്. ബിഎംഎയുടെ  ഔദ്യോഗിക ഉദ്ഘാടനം 2024 മേയ് മാസത്തിലാണ് നടക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഉദ്ഘാടനത്തിന് നിറച്ചാര്‍ത്താര്‍ന്നതും വൈവിധ്യമാര്‍ന്നതുമായ പരിപാടികളാണ് ആസൂത്രണം ചെയ്ത് കൊണ്ടിരിക്കുന്നത്.

English Summary:

New Organization for Malayalis in Bristol; Bristol Malayali Association

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com