ADVERTISEMENT

റോം ∙ ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രാജ്യത്തെ വ്യോമസേനയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. റോമിൽ താമസിക്കുന്ന കാലടി കാഞ്ഞൂർ സ്വദേശി അനൂപ് കോഴിക്കാടൻ എന്ന യുവാവാണ് രക്ഷപ്പെട്ടത്. റോമിന് സമീപമുള്ള അബ്രൂസേയിലെ മയിയേല എന്ന സ്ഥലത്താണ് അപകടം നടന്നത്. സമുദ്രനിരപ്പിൽ നിന്ന് 2,400 മീറ്റർ ഉയരത്തിൽ മലയിൽ സാഹസികമായ കാൽനടയാത്രയ്ക്ക് പോയതായിരുന്നു അനൂപും ഇറ്റാലിയൻ സുഹൃത്തും. രാവിലെ യാത്ര തിരിച്ച ഇരുവർ സംഘം പ്രതിക്ഷതിലും കനത്ത മഞ്ഞു കാരണം മലമുകളിൽ എത്താൻ കുറച്ച് ദൂരം അവശേഷികെ സാധിക്കാതെയാകുകയും നേരം ഇരുട്ടുകയുമായിരുന്നു.

Image Credits: Facebook/Aeronautica Militare
Image Credits: Facebook/Aeronautica Militare

ഇതിനിടയിൽ അനൂപ് കാൽതെറ്റി മലയുടെ ചരിവിലേയ്ക്ക് പതിക്കുകയും മഞ്ഞിൽ പുതഞ്ഞുപോകുകയും ചെയ്തു. രക്ഷപ്പെടാനുള്ള ശ്രമം വിഫലമാകുകയും കൂടുതൽ താഴേയ്ക്ക് പോയികൊണ്ടിരിക്കുക്കയും ചെയ്‌തു. കൂട്ടുക്കാരൻ രക്ഷിക്കാൻ കഴിയാത്ത വിധം ചരിവിലേക്ക് പോയ അനൂപ് അപകടം മനസിലാക്കി തന്നെ ഇറ്റലിയിലെ എമർജസി നമ്പറിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. ഉടൻ തന്നെ മലമുകളിലെ രക്ഷാപ്രവർത്തകരുടെ രണ്ട് ഹെലികോപ്റ്റർ എത്തി രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. രാത്രി ആയികൊണ്ടിരുന്നതിനാൽ ശ്രമം ഉപേക്ഷിച്ചു രക്ഷാപ്രവർത്തകർ മടങ്ങി അതേസമയം അവർ ഇറ്റാലിയൻ വ്യോമസേനയെ വിവരമറിയിച്ചു.

Image Credits: Facebook/Aeronautica Militare
Image Credits: Facebook/Aeronautica Militare
Image Credits: Facebook/Aeronautica Militare
Image Credits: Facebook/Aeronautica Militare

ഉടൻ തന്നെ ഇറ്റാലിയൻ വ്യോമസേനയുടെ രാത്രി പറക്കാൻ കഴിവുള്ള HH139-B ഹെലികോപ്റ്റർ എത്തുകയും ചുരുങ്ങിയ സമയം കൊണ്ട് അനൂപിനെയും കൂടെയുള്ള ഇറ്റാലിയൻ യുവാവാവിനെയും രക്ഷപ്പെടുത്തി. ഹൈപെർതെർമിയിലേയ്ക്ക് എത്തികൊണ്ടിരുന്ന അനൂപിനെ ഉടൻ ആശുപത്രിയിൽ എത്തിക്കാനായതുകൊണ്ട് ജീവന് അപകടം കൂടാതെ വീട്ടിൽ തിരിച്ചെത്തി. ഇറ്റലിയിലെ പ്രമുഖ മാധ്യമങ്ങളും ചാനലുകളും വൻവാർത്ത പ്രാധാന്യത്തോടെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്. ഇറ്റാലിയൻ വ്യോമസേന, സുരക്ഷസേന എന്നീ മീഡിയ പേജിലും സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഓരോ ജീവനയെയും സംരക്ഷിക്കുന്നതും മാനുഷ്യക മൂല്യങ്ങൾക്ക് വില കല്പിക്കുന്നത് വീണ്ടും രാജ്യം തെളിയിച്ചു ഇരിക്കുന്നു എന്നതിന് ഒരു ഉദാഹരണം കൂടിയാണ് ഈ സംഭവം. 'രക്ഷാപ്രവർത്തകരുടെ സമയോചിത ഇടപെടലിനെ നിരവധിപേർ പ്രശംസിച്ചു. തന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ച എല്ലാവർക്കും അനൂപ് നന്ദി അറിയിച്ചു.
https://www.facebook.com/share/p/pJMT1W92HXNR75Nf/?mibextid=WC7FNe

English Summary:

Italian Air Force Rescued a Malayali Man Trapped in the Snow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com