ADVERTISEMENT

കോട്ടയം∙ വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം ലണ്ടനിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര ബിസിനസ് കോൺക്ലേവിന്‍റെ ലോഗോ കോട്ടയം ഗ്രീൻ വില്ലേജിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള മുൻ ഗ്ലോബൽ ചെയർമാനും ഖലീജ് ടൈംസ് മാനേജിങ് എഡിറ്ററുമായ ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിലിന് നൽകിയാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത്. ചടങ്ങിൽ അഡ്വൈസറി ബോർഡ് ചെയർമാൻ ടി. പി. വിജയൻ, നാഷനൽ ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി സ്ഥാപക അംഗം പ്രഫ. വിനോദ് ചന്ദ്ര മേനോൻ, സിംഫണി ടിവി എംഡി വി. കൃഷ്ണകുമാർ, ഗ്ലോബൽ ട്രഷറർ ഷാജി എം. മാത്യു, ഗ്ലോബൽ ഭാരവാഹികളായ വിജയചന്ദ്രൻ, ശശി നടയ്ക്കൽ, ടി.കെ. വിജയൻ, ബേബി മാത്യു സോമതീരം തുടങ്ങിയവർ പങ്കെടുത്തു.

logo-of-international-business-conclave-released3

ബിസിനസ് ഫോറം ചെയർമാൻ ജയിംസ് കൂടൽ ബിസിനസ് കോൺക്ലേവിന്‍റെ വിശദാംശങ്ങൾ പങ്കുവച്ചു. ജൂലൈ 29, 30, 31, ഓഗസ്റ്റ് 1 തീയതികളിൽ നടക്കുന്ന ബിസിനസ് കോൺക്ലേവിന്‍റെ ഭാഗമായി ഇൻവെസ്റ്റേഴ്സ് മീറ്റ്, മികച്ച ബിസിനസ് സംരംഭകർക്കുള്ള ബിസിനസ് മീറ്റ് എന്നിവ നടക്കും.ലണ്ടനിലെ ഡോക്ക്ലാൻസിലുള്ള ഹിൽട്ടൺ ഡബിൾ ട്രീയിൽ നടക്കുന്ന ബിസിനസ് കോൺക്ലേവിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ചടങ്ങിൽ ഗ്ലോബൽ പ്രസിഡന്‍റ് തോമസ് മൊട്ടക്കൽ, ജനറൽ സെക്രട്ടറി ദിനേശ് നായർ, വുമൺസ് ഫോറം ചെയർ സലീമ മോഹൻ, ഇന്ത്യ റീജൻ പ്രസിഡന്‍റ് ഡൊമനിക് ജോസഫ്, ജനറൽ സെക്രട്ടറി സാം മാത്യു, ട്രഷറർ രാമചന്ദ്രൻ പേരമ്പൂർ എന്നിവർ ആശംസകൾ നേർന്നു.

logo-of-international-business-conclave-released2

കൂടുതൽ വിവരങ്ങൾക്ക്: ജയിംസ് കൂടൽ (ചെയർമാൻ, വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം
+1 914 987 1101
koodaljames@gmail.com)

English Summary:

Logo of International Business Conclave Released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com