ADVERTISEMENT

സൺഡർലാൻഡ്, യുകെ∙ മലയാളി അസോസിയേഷൻ സണ്ടർലാൻഡ് (MAS) സംഘടിപ്പിച്ച ഈസ്റ്റർ-വിഷു ആഘോഷങ്ങൾ ഈ മാസം ആറിന് സെന്‍റ് എയ്ഡൻസ് കാത്തലിക് അക്കാദമിയിൽ വച്ച് നടന്നു. പുതിയതായി ചുമതലയേറ്റ എംഎഎസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി സംഘടിപ്പിച്ച ആദ്യ സംഗമ കൂടിയായിരുന്നു ഈ ആഘോഷം. സണ്ടർലാൻഡിലെ മലയാളി സമൂഹത്തെ പരസ്പരം ബന്ധിപ്പിക്കുന്ന ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനും ഈ ആഘോഷവേള വേദിയൊരുക്കി.

ആഘോഷങ്ങളുടെ ഭാഗമായി, 4 മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. മത്സരം സ്പോൺസർ ചെയ്തത് ഹിൽസൈഡ് നേച്ചർ സ്റ്റേ ആയിരുന്നു. ബെംഗളൂരു മക്കാൻ വേൾഡ് ഗ്രൂപ്പിന്‍റെ അസോസിയേറ്റ് ക്രിയേറ്റീവ് ഡയറക്ടർ കൃഷ്ണകുമാർ ചെറുപ്പിള്ളിൽ ഓൺലൈനായി വിധികർത്താവായി.

sunderland-malayalee-association-easter-vishu-celebration2

സണ്ടർലാൻഡ് മലയാളി സമൂഹത്തിലെ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്ന ഒത്തുചേരലുകളുടെ ഒരു കലണ്ടർ തയ്യാറാക്കാൻ മലയാളി അസോസിയേഷൻ ഒരുങ്ങുകയാണ്. ഈ ഒത്തുചേരലുകളിൽ  സ്പോർട്സ് ടൂർണമെന്‍റുകൾ, വിവിധ ഉത്സവങ്ങൾ ഒത്തു ചേർന്ന് ആഘോഷിക്കൽ, എന്നിവ  ഉൾപ്പെടെ വിവിധ പരിപാടികൾ ഇതിൽ ഉൾക്കൊള്ളും.

ആശയവിനിമയവും ഇടപഴകലും വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി, എംഎഎസ് അവരുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ് ആരംഭിച്ചിട്ടുണ്ട്. സിഗ്ന കെയർ ഗ്രൂപ്പിന്‍റെ മാനേജിങ് ഡയറക്ടർ ബൈജു ഫ്രാൻസിസ് ലോഞ്ച് ചെയ്ത ഈ പേജ്, അപ്ഡേറ്റുകളും ഇവന്‍റ് അറിയിപ്പുകളും പങ്കിടുന്നതിനും ഓൺലൈനിൽ കമ്മ്യൂണിറ്റിയുടെ അവബോധം വളർത്തുന്നതിനും ഒരു പ്ലാറ്റ്ഫോം നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്. അരുൺ ജോളി പുത്തെൻപുരക്കൽ അസോസിയേഷൻ പ്രസിഡന്‍റായി ചുമതലയേറ്റു. ആന്‍റണി ഡാൽവിൻ ഡിസിൽവ സെക്രട്ടറിയും സഞ്ചു രാജു ജോർജ് ട്രഷററും ആണ്. യൂത്ത് കോർഡിനേറ്ററായി ജോസ് മാനുവൽ, കൾച്ചറൽ കോർഡിനേറ്ററായി റെയ്‌മോൾ ജേക്കബ്, സ്പോർട്സ് കോഓർഡിനേറ്ററായി വിഷ്ണു ജനാർദ്ദനൻ എന്നിവരും ചുമതലയേറ്റു. ബിജു വർഗീസും ശാരി നായരുമാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

English Summary:

Sunderland Malayalee Association Easter- Vishu Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com