ADVERTISEMENT

നോർവിച്ച് • യുകെ നോർവിച്ചിലെ സെന്റ് കുര്യാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ 2024-2025 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇടവക വികാരി ഫാ. ലിജു വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. വിശുദ്ധ കുര്യാക്കോസ് സഹദായുടെ നാമധേയത്തിലുള്ള യുകെയിലെ ആദ്യ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചർച്ചാണ് നോര്‍വിച്ചിലേത്.

ഇടവക ട്രസ്‌റ്റിയായി നെൽസൺ ഡാനിയേൽ, സെക്രട്ടറിയായി റോബിൻ പി മാമച്ചൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ബിനോജ് തങ്കച്ചൻ, മിലൻ വിജു, ബാബു വർഗീസ്, ജോബിൻ മാത്യു, ടോബി തോമസ്, റോജി ജോസഫ്, മോൻസി പി ജോയ്, ആൻസി സാമുവേൽ, സ്മിജി ജോർജ് എന്നിവരാണ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ. മുൻ ട്രസ്റ്റി സിനു മാത്യു എക്സ്ഒഫിഷ്യോ അംഗമായി മാനേജിങ് കമ്മിറ്റിയിൽ തുടരും. ഓഡിറ്ററായി രഞ്ജിത് രാജു തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ഞയറാഴ്ചയുമാണ് വിശുദ്ധ കുര്‍ബാന ഉണ്ടാവുക.

കൂടുതൽ വിവരങ്ങൾക്ക്:
• ഫാ. ലിജു വർഗീസ്(വികാരി): +447833841750
• നെൽസൺ ഡാനിയേൽ (ട്രസ്റ്റി): +447958070852
• റോബിൻ പി മാമച്ചൻ (സെക്രട്ടറി): +447462103087

ദേവാലയത്തിന്റെ വിലാസം: Acle Methodist Church, 2 Bridwell Ln, Acle, Norwich Post Code: NR13 3RA

English Summary:

Norwich St. Kuriakose Indian Orthodox Church has Elected Trustees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com