ADVERTISEMENT

ലണ്ടൻ ∙ യുകെയിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് എസക്‌സിലെ ഹാർലോയിൽ താമസിച്ചിരുന്ന കോട്ടയം സ്വദേശി അരുൺ എൻ കുഞ്ഞപ്പൻ എന്ന നഴ്‌സിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹാർലോ ദി പ്രിൻസസ് അലക്സാന്ദ്ര എൻഎച്ച്എസ് ഹോസ്പിറ്റലിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. ഏകദേശം ഒരു വർഷം മുൻപാണ് അരുൺ യുകെയിൽ എത്തിയത്.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ജോലി സംബന്ധമായ സമ്മർദ്ദം മൂലമാണ് അരുൺ ആത്മഹത്യ ചെയ്തതെന്ന് സൂചനയുണ്ട്.  പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാക്കാൻ സാധിക്കൂ.  അരുണിന്‍റെ ഭാര്യ ‌മാസങ്ങൾക്ക് മുൻപാണ് യുകെയിൽ എത്തിയത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. അരുണിന്‍റെ മരണത്തെ തുടർന്ന് ഭാര്യയെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ ഇപ്പോൾ സുഹൃത്തുക്കളുടെ സംരക്ഷണയിലാണ്.
(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. )

English Summary:

Malayali Youth was Found Dead in UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com