ADVERTISEMENT

വിറാൾ ∙ യുകെയിലെ  മലയാളി സംഘടനയായ വിറാൾ മലയാളി കമ്മ്യൂണിറ്റി (WMC) ക്ക് പുതിയ നേതൃത്വം. കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി യോഗത്തിൽ 2024-2025 വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. ജെസ്വിൻ കുളങ്ങര പ്രസിഡന്‍റായും സിബി സാം തോട്ടത്തിൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികളായി പ്രീതി ദിലീപ് (വൈസ് പ്രസിഡന്റ്), ജോഷി ജോസഫ് (കമ്മ്യൂണിറ്റി കോഡിനേറ്റർ), ശ്രീപ്രിയ ശ്രീദേവി (ജോയിൻ സെക്രട്ടറി), മനോജ് തോമസ് ഓലിക്കൽ (ഫിനാൻസ് ഓഫിസർ), ബിജു ജോസഫ് (പിആർഒ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഇവരുടെ നേതൃത്വത്തിലുള്ള 21 അംഗ കമ്മിറ്റിയാണ്  തിരഞ്ഞെടുക്കപ്പെട്ടത്.

സാമൂഹ്യ പ്രതിബദ്ധതയുള്ള ചാരിറ്റി പ്രവർത്തനങ്ങളിലൂടെ യുകെയിൽ ശ്രദ്ധേയമായ സംഘടനയാണ് വിറാൾ മലയാളി കമ്മ്യൂണിറ്റി. വരും വർഷങ്ങളിലും മാതൃകാപരമായ ചാരിറ്റി പ്രവർത്തനങ്ങൾ നടത്താൻ സംഘടന പ്രതിജ്ഞാബദ്ധമാണ്. പുതിയ നേതൃത്വത്തിന്‍റെ ആദ്യ പരിപാടിയായി ഈസ്റ്റർ, വിഷു, റമസാൻ ആഘോഷം മേയ് 5 ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

English Summary:

New Leadership for Wirral Malayali Community

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com