ADVERTISEMENT

വിയന്ന ∙ കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന യൂറോപ്യൻ ഗ്രൂപ്പ് ഡാന്‍സ് ജൂൺ 1ന് വിയന്നയിൽ അരങ്ങേറും. ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ്, പോളണ്ട്, ഫ്രാന്‍സ്, ബെൽജിയം, ഓസ്ട്രിയ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ നിരവധി ടീമുകള്‍ ഫെസ്റ്റിൽ പങ്കെടുക്കും. 

യൂറോശപ്പിലെ പ്രവാസികൾക്കിടയില്‍ മാത്രമായി ഇത് ആദ്യമായാണ് എല്ലാ പ്രായത്തിലുള്ളവര്‍ക്കുമായി ഒരു സംഘനൃത്ത മത്സരം സംഘടിപ്പിക്കുന്നത്. ജൂണ്‍ 1ന് ഉച്ചയ്ക്ക് 2ന് ആരംഭിക്കുന്ന പരിപാടിയിൽ യുറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രഫഷനൽ നർത്തകരുടെ സംഘങ്ങളടങ്ങിയ 25 ടീമുകളും ഇരുന്നൂറോളം ആർട്ടിസ്റ്റുകളും വിയന്നയിൽ എത്തിച്ചേരും. 

മത്സരങ്ങളിൽ വിജയിക്കുന്നവര്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും മെഡലുകളും സമ്മാനിക്കും. ഒന്നാം സമ്മാനം 501 യൂറോയും, രണ്ടാം സമ്മാനം 301 യൂറോയും, മൂന്നാം സമ്മാനം 201 യൂറോയുമാണ്. പ്രവേശനം സൗജന്യം. ഡാൻസ് ഫെസ്റ്റിനൊപ്പം പ്രമുഖ ഗായകരുടെ സംഗീത സന്ധ്യയും കോർത്തിണക്കിയ അതിഗംഭീര സാംസ്കാരികവിരുന്നിനാണ് വിയന്ന സാക്ഷിയാകുന്നത്. 

വിയന്നയിലെ ഫ്ലോറിഡിസ്ഡോർഫിലാണ് മത്സരങ്ങൾ നടക്കുന്നത്. രാത്രിയോടെ പരിപാടികൾ അവസാനിക്കും. ഇന്ത്യൻ ഭക്ഷണവും പാനീയങ്ങളും വേദിയിൽ ലഭിക്കും. കൈരളിയിൽ പഠിക്കുന്ന കുട്ടികളും യുവജനങ്ങളും മാതാപിതാക്കളും ചേർന്ന് സംഘടിപ്പിക്കുന്ന കലാസാംസ്കാരിക മാമാങ്കത്തിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. 

English Summary:

Kairali Nikethan Vienna conducts European group dance for Malayali expatriates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com