ADVERTISEMENT

ഹാനോവര്‍ ∙ ജർമനിയിലെ ഹാനോവറിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ലോറന്‍സ്യാ സെബാസ്റ്റ്യന്‍ പുതുവൽവിളന്‍റെ ( 69)  സംസ്കാരം നാളെ കൊല്ലത്ത് നടക്കും. ഇന്നലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി തിരുവനന്തപുരത്ത് എത്തിച്ച ഭൗതിക ശരീരം കൊല്ലത്തേക്ക് കൊണ്ടുപോകും.

സംസ്കാരം നാളെ രാവിലെ 11 മണിക്ക് കൊല്ലം പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടക്കും.

ഭർത്താവ്: പരേതനായ ആന്‍റണി ജോസഫ് മക്കൾ: വിനോദ് കുമാർ (ഹാനോവർ), ബീന, സീന. മരുമക്കൾ: പ്രജിതാ പീറ്റർ, വില്യംസ് ആൽബർട്ട്, സന്തോഷ് കുമാർ. ഹാംബുർഗിലെ ഇന്ത്യൻ കോൺസുലേറ്റ്, ജിസ് പോൾ, ഹാനോവർ മലയാളി അസോസിയേഷൻ, പ്രവാസിഓണ്‍ലൈന്‍ (ജോസ് കുമ്പിളുവേലിൽ) എന്നിവർ ലോറന്‍സ്യായുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനും മറ്റ് നടപടിക്രമങ്ങൾക്കും ആവശ്യമായ സഹായങ്ങൾ ചെയ്തു. വിഷമഘട്ടത്തിൽ സഹായിച്ച എല്ലാവർക്കും വിനോദ്‌കുമാർ നന്ദി അറിയിച്ചു.

English Summary:

Laurensia Sebastian Funeral on April 25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com