മെര്‍സ് വീണ്ടും സിഡിയു അധ്യക്ഷന്‍
Mail This Article
ബര്‍ലിന്‍ ∙ ക്രിസ്ററ്യന്‍ ഡമോക്രാറ്റിക് യൂണിയന്‍ (സിഡിയു) പാര്‍ട്ടി സമ്മേളനത്തില്‍ നിലവിലെ ചെയര്‍മാന്‍ ഫ്രീഡ്രിഷ് മെര്‍സിന് 89.8 ശതമാനം വോട്ട് ലഭിച്ച് വീണ്ടും പാര്‍ട്ടിയധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ഫലത്തില്‍ ഒരു പോയിന്റ് നേടാന്‍ മെര്‍സിന് കഴിഞ്ഞു. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥി എന്ന നിലയില്‍ അദ്ദേഹത്തിന്റെ അനുയോജ്യതയാണ് തിരഞ്ഞെടുപ്പില്‍ പ്രകടമായത്.
ഈ തിരഞ്ഞെടുപ്പ് ഫലം ഫ്രെഡറിക് മെര്‍സിന്റെ ചാന്‍സലറിയിലേക്കുള്ള റണ്‍വേയാണ്. പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ പ്രതിനിധികള്‍ക്കും നിരവധി അതിഥികള്‍ക്കും മുന്നില്‍, മെര്‍സ് വ്യക്തമായ പ്രഖ്യാപനങ്ങള്‍ നടത്തി.
സിഡിയു പാര്‍ട്ടി സമ്മേളനത്തില്‍ തന്റെ പദ്ധതിയെക്കുറിച്ച് മെര്‍സ് മുമ്പ് വിശദീകരിച്ചിരുന്നു. ഒരു സമൂഹമെന്ന നിലയില്‍ ജര്‍മനിയെ ഒന്നിപ്പിക്കുന്ന കാര്യങ്ങളില്‍ നാം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അതിനാല്‍ "നേതൃത്വ സംസ്കാരം" എന്ന പദം പുതിയ സിഡിയു അടിസ്ഥാന പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബര്‍ലിനില്‍ നടക്കുന്ന ത്രിദിന പാര്‍ട്ടി കോണ്‍ഫറന്‍സില്‍ ഭാവിയിലേക്കുള്ള വഴികള്‍ സജ്ജമാക്കാന്‍ സിഡിയു ഒരുങ്ങുകയാണ്.ഫെഡറല്‍ പാര്‍ട്ടി സമ്മേളനം സിഡിയു ചെയര്‍മാനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ നാഴികക്കല്ലാണ്.