ADVERTISEMENT

ദ്രോഹട ∙ അയർലൻഡിലെ ദ്രോഹടയിൽ ദ്രോഹട ഇന്ത്യൻ അസോസിയേഷനും (ഡിഎംഎ) റോയൽ ക്ലബ്ബ് ദ്രോഹടയും സംയുക്തമായി ഒരുക്കുന്ന ഓൾ യൂറോപ്പ് വടംവലി മത്സരം ഒക്ടോബർ 5 ന് . രാവിലെ 9 മുതൽ 6 മണി വരെയാണ് യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന മത്സരങ്ങൾ നടക്കുക.  ബോയ്ൺ നദി തീരത്തു വെച്ചാണ് മത്സരങ്ങൾ. ആദ്യമായി നടത്തപ്പെടുന്ന ഓൾ യൂറോപ്പ് വടംവലി മത്സരത്തിനോട് അനുബന്ധമായി ഇന്ത്യൻ ഫുഡ് ഫെസ്റ്റും, കുട്ടികൾക്കായി എന്റർടെയ്മെന്‍റ് പ്രോഗ്രാമുകളും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. 

വിശ്വാസ് ഫുഡ്സ് മുഖ്യ സ്പോൺസറായും ബ്ലൂചിപ്പ്, ബ്രെഫ്നി സൊല്യൂഷൻസ് എന്നിവർ പവർ സ്പോൺസർമാരായും എത്തുന്ന വടംവലി മത്സരത്തിൽ ഫിനാൻസ് ചോയ്സ്, ഡിലീഷ്യ കാറ്ററിങ് തുടങ്ങിയ സ്ഥാപനങ്ങളാണ് സഹ സ്പോൺസർമാർ. 2024 യൂറോയും എവറോളിങ് ട്രോഫിയായി സ്വർണ്ണ കപ്പുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1001 യൂറോയും എവറോളിങ് ട്രോഫിയായി വെള്ളി കപ്പുമാണ്. മൂന്നാം സമ്മാനമായി 501 യൂറോയും എവറോളിങ് ട്രോഫിയായി വെങ്കല കപ്പും വിജയികൾക്ക് ലഭിക്കും. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുമായി വരുന്ന ഏഴ് പേർ ഉൾപ്പെടുന്ന (595 കിലോ ഭാരം) കരുത്തുറ്റ ടീമുകൾ ആയിരിക്കും മത്സരങ്ങളിൽ പങ്കെടുക്കുക. 

ഐറിഷ് കാൻസർ സൊസൈറ്റിക്ക്  സഹായഹസ്തവുമായി കൂടിയാണ് സംഘാടകർ മത്സരങ്ങളും അതിനോട് അനുബന്ധിച്ച് മെഗാ മേളയും സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. പ്രഥമ ഓൾ യൂറോപ്പ് വടംവലി മത്സരം ആവേശോജ്വലമായി നടത്തുവാൻ സംയുക്ത സംഘാടക സമിതി പ്രവർത്തനങ്ങൾ ആരംഭിച്ചതായും സംഘാടകർ പറഞ്ഞു. റജിസ്ട്രേഷനും മറ്റു കൂടുതൽ വിവരങ്ങൾക്കും ജിതിൻ +353857598893, എമി +353892115979, വിശാൽ +353892279618, യേശുദാസ് +353873112546 എന്നിവരെ ബന്ധപ്പെടാവുന്നതാണ്. 

English Summary:

All Europe Tug of War Competition in Drogheda, Ireland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com