സ്റ്റോക്ക് പോർട്ട് മലയാളി അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Mail This Article
സ്റ്റോക്ക് പോർട്ട് ∙ സ്റ്റോക്ക് പോർട്ട് മലയാളി അസോസിയേഷൻ (MAS) 2024-25 ലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രിൽ 13-ന് ഹെയ്സൽഗ്രൂ സെന്‍റ് പീറ്റേഴ്സ് പാരിഷ് ഹാളിൽ വച്ച് നടന്ന ഈസ്റ്റർ വിഷു ആഘോഷങ്ങൾക്ക് പ്രസിഡന്‍റ് ബിനോയ് ബെന്നി അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോയ് മാത്യു സ്വാഗതമാശംസിച്ചു. തുടർന്ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പൊതുയോഗം തിരഞ്ഞെടുത്തു. പ്രസിഡന്‍റ് ഷൈജു തോമസ്, സെക്രട്ടറി ജോൺ ജോജി, ട്രഷർ ബിൻസ് ജോസഫ്, വൈസ് പ്രസിഡന്‍റ് ജോസ് ജോസഫ്, ജോയിൻ സെക്രട്ടറി ക്രിസ്റ്റീൻ മേരി, ജോയിൻ ട്രഷറർ വർഗീസ് പൗലോസ് എന്നിവരെയും, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാർ ആയി ഹരീഷ് നായർ, ബിനോയ് ബെന്നി, മനോജ് ജോൺ, റോയി മാത്യു, റോണി പൗലോസ്, സിബി ജോസ്, സാന്‍റോ കോണിക്കര, അരുൺ സെൽവരാജൻ, റീന സ്റ്റീഫൻസൺ, സുജിതാ ടി, ബാബു റോയ്, ചിക്കു മരിയ, ടിനു സെബാസ്റ്റ്യൻ, റോഷിനി ജോസ് എന്നിവരെയും തിരഞ്ഞെടുത്തു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് ഷൈജു തോമസ് പഴയ കമ്മിറ്റിക്ക് നന്ദി പറയുകയും അതോടൊപ്പം സംഘടനയെ പുതിയ തലങ്ങളിൽ എത്തിക്കാൻ ആത്മാർത്ഥത നിറഞ്ഞ, ഉറച്ച കാൽവെപ്പുകളോടെ കൂട്ടായ പ്രവർത്തനത്തിലൂടെ മുന്നോട്ടുപോകുമെന്ന് ഉറപ്പുനൽകി.