ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ബൈബിൾ കലോത്സവം നവംബർ 16 ന് സ്കെന്തോർപ്പിൽ
Mail This Article
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ഏഴാമത് ബൈബിൾ കലോത്സവം നവംബർ 16 ന് സ്കെന്തോർപ്പിൽ നടക്കും. ബൈബിൾ കലോത്സവത്തിന്റെ പുതുക്കിയ നിയമാവലി മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് പ്രകാശനം ചെയ്തു. കഴിഞ്ഞ വർഷം കലോത്സവം നടന്ന ലീഡ്സ് റീജനിലെ സെന്റ് എഫ്രേം പ്രൊപ്പോസഡ് മിഷൻ, സ്കെന്തോർപ്പിൽ ആണ് ഈ വർഷവും കലോത്സവത്തിന് വേദിയൊരുക്കുന്നത്. റീജിനൽ മത്സരങ്ങൾ 27/10/2024 മുൻപ് നടത്തി 28/10/2024 മുൻപ് രൂപത മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യത്തക്ക രീതിയിലാണ് ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. രൂപത മത്സരങ്ങളുടെ വിപുലമായ നടത്തിപ്പിനായി ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ കമ്മിറ്റികൾ രൂപീകരിച്ചുവരുന്നു.
രൂപത ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തപെടുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ സെമി ഫൈനൽ മത്സരങ്ങൾ ഇന്നു മുതൽ ആരംഭിക്കും. സെമി ഫൈനൽ മത്സരങ്ങൾക്ക് യോഗ്യത നേടിയരെ ഇതിനോടകം മത്സര വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. രൂപത ബൈബിൾ കലോത്സവത്തെക്കുറിച്ചും സുവാറ ബൈബിൾ ക്വിസിനെക്കുറിച്ചും കൂടുതൽ അറിയുന്നതിനായി ബൈബിൾ അപ്പോസ്റ്റലേറ്റ് വെബ്സൈറ്റ് സന്ദർശിക്കണമെന്നു ബൈബിൾ അപ്പൊസ്‌തലേറ്റിനുവേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു. http://smegbbiblekalotsavam.com/?page_id=1600