ADVERTISEMENT

വിയന്ന ∙ ഓസ്ട്രിയയിലെ വിയന്നയിൽ എത്തിച്ചേരുന്ന സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന് വൻ സ്വീകരണം ഒരുക്കുന്നു. ഓസ്ട്രിയയിലെ ആർച്ചുബിഷപ്പ് കർദിനാൾ  ക്രിസ്റ്റോഫ് ഷോൺബോണിന്‍റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനം. വിയന്ന അതിരൂപതയുടെ ആസ്ഥാനമായ സ്റ്റെഫാന്‍സ്‌ ഡോമിൽ ഈ മാസം 25 ന് വൈകുന്നേരം 6.30 മണിക്ക് നടക്കുന്ന ചടങ്ങിൽ യൂറോപ്പിലെ സിറോ മലബാർ അപ്പസ്‌തോലിക് വിസിറ്റേറ്റർ  മാർ സ്റ്റീഫൻ ചിറപ്പണവും, ഓസ്ട്രിയയിലെ പൗരസ്ത്യ സഭകളുടെ ചുമതല വഹിക്കുന്ന വികാരി ജനറൽ മോണ്‍. യൂറി കൊളാസും പങ്കെടുക്കും.

1960-കളിൽ ഓസ്ട്രിയയിൽ എത്തിത്തുടങ്ങിയ സിറോ മലബാർ സഭാംഗങ്ങൾക്ക് ആത്മീയ താങ്ങും തണലുമായി നിലകൊണ്ടത് ഓസ്ട്രിയയിലെ ലത്തീൻ സഭയാണ്. ഈ ദീർഘകാലത്തെ ഐക്യദാര്‍ഢ്യത്തിന്‍റെ അടിസ്ഥാനത്തിൽ നടക്കാനിരിക്കുന്ന ചരിത്ര സംഭവമാണ് വിയന്നയിൽ നടക്കുന്ന സ്വീകരണം. വിശുദ്ധ സ്‌തേഫാനോസിന്‍റെ നാമധേയത്തിലുള്ള പ്രസിദ്ധമായ കത്തീഡ്രൽ ദേവാലയത്തിൽ മേയ് 25ന് ഉച്ചയ്ക്ക് ശേഷം 2 മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുക. സിറോ മലബാർ സഭയുടെ ആചാര പ്രകാരമുള്ള വിശുദ്ധ കുർബാനയാണ് ആദ്യത്തെ ചടങ്ങ്. തുടർന്ന് മെത്രാസന മന്ദിരത്തിൽ സ്വീകരണ ചടങ്ങുകൾ നടക്കും.

വിയന്ന അതിരൂപതയുടെ കർദിനാൾ ഷോൺബോൺ സിറോ മലബാർ സമൂഹത്തെ നേരിട്ട് ക്ഷണിച്ചിട്ടുണ്ട്. അതേസമയം, സിറോ മലബാർ സഭയുടെയും ലത്തീൻ സഭയുടെയും അതിരൂപത തലവന്മാർ വിശ്വാസികളെ അഭിസംബോധന ചെയ്യും. ഓസ്ട്രിയയിലെ സഭാ സമൂഹവും സിറോ മലബാർ സമൂഹവും ഈ ചരിത്ര നിമിഷത്തെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.

English Summary:

Mar Raphael Thattil will Host the Reception

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com