ADVERTISEMENT

ആംസ്റ്റർഡാം∙ നെതര്‍ലന്‍ഡ്‌സിൽ പുതിയതായി അധികാരത്തിൽ വന്ന സർക്കാർ കുടിയേറ്റ നയങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്താനൊരുങ്ങുന്നു.  ഗീര്‍റ്റ് വൈല്‍ഡേഴ്സിന്‍റെ പാർട്ടിയാണ് പുതിയ സർക്കാരിന് നേതൃത്വം നൽകുന്നത്. യൂറോപ്യൻ യൂണിയന്‍റെ കുടിയേറ്റ നിയമങ്ങളിൽ നിന്ന് പിൻവാങ്ങാനും കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഇതിന്‍റെ ഭാഗമായി ഡച്ച് യൂണിവേഴ്സിറ്റികളിൽ വിദേശ വിദ്യാർഥികളുടെ പ്രവേശനം നിയന്ത്രിക്കാനും വിദേശ തൊഴിലാളികളുടെ നിയമനം കർശനമാക്കാനുമുള്ള നടപടികളും സർക്കാർ പരിഗണിക്കുന്നു. ഈ നയങ്ങൾ നെതർലാൻഡ്സിലേക്കുള്ള കുടിയേറ്റം ഗണ്യമായി കുറയ്ക്കുമെന്നും രാജ്യത്ത് താമസിക്കുന്ന വിദേശ വിദേശ വിദ്യാർഥികളെയും തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. 

English Summary:

Dutch government tightens regulations on foreign students and expat workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com