ADVERTISEMENT

ഏഥന്‍സ് ∙ യൂറോപ്യന്‍ യൂണിയന്‍ ബ്ലൂ കാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള ചട്ടങ്ങളില്‍ ഗ്രീസ് ഇളവ് വരുത്തി. ഇതു പ്രകാരം, വീസ ഫ്രീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ പൗരന്‍മാര്‍ക്കും ഹ്രസ്വകാല വീസയില്‍ എത്തിയവര്‍ക്കും ബ്ലൂ കാര്‍ഡിന് അപേക്ഷിക്കാന്‍ അവകാശം ലഭിക്കുന്നു. ഇതിനുള്ള പ്രീ സ്ക്രീനിങ് മാനദണ്ഡങ്ങളും കൂടുതല്‍ ലളിതമാക്കിയിട്ടുണ്ട്.

ജോലി ആവശ്യത്തിന് വിദേശികള്‍ക്ക് കൂടുതലായി രാജ്യത്തെത്താന്‍ സൗകര്യം ചെയ്തു കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റങ്ങള്‍. ദീര്‍ഘകാല വീസയുള്ളവര്‍ക്കു മാത്രമാണ് നേരത്തെ ഗ്രീസില്‍ നിന്ന് ബ്ലൂ കാര്‍ഡിന് അപേക്ഷിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.

പ്രീ സ്ക്രീനിങ്ങിനു മാത്രം എട്ടാഴ്ചയോളം എടുത്തിരുന്ന സ്ഥാനത്താണ്, അത് ഒഴിവാക്കാനുള്ള സൗകര്യവും ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഇതില്ലാതെ നേരിട്ട് ബ്ലൂ കാര്‍ഡിന് അപേക്ഷിക്കാന്‍ ഇനി സാധിക്കുമെങ്കിലും, രേഖകളെല്ലാം കൃത്യമാണെന്ന് ഉറപ്പാക്കാനും അപേക്ഷ നിരാകരിക്കാനുള്ള സാധ്യത കുറയ്ക്കാന്‍ പ്രീ സ്ക്രീനിങ് ഓപ്റ്റ് ചെയ്യുന്നതായിരിക്കും നല്ലത് എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

അടിയന്തരമല്ലാത്ത സാഹചര്യങ്ങളില്‍ പ്രീ സ്ക്രീനിങ് പൂര്‍ത്തിയാക്കിയ ശേഷം അപേക്ഷ നല്‍കുകയായവും നല്ലത്. എട്ടാഴ്ച കാത്തിരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണെങ്കില്‍ നേരിട്ട് അപേക്ഷിക്കാം.

English Summary:

Greece simplified the EU Blue Card application process

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com