ADVERTISEMENT

മാഞ്ചസ്റ്റർ ∙ യുകെ മാഞ്ചസ്റ്ററിൽ ദുക്റാന  തിരുനാളിന് നാളെ വൈകുന്നേരം 3ന് തുടക്കമാകും. മിഷൻ ഡയറക്‌ടർ ഫാ. ജോസ് കുന്നുംപുറം കൊടിയേറ്റുന്നതോടെയാണ് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകുക. 

തുടർന്ന് തിരുസ്വരൂപ പ്രതിഷ്ടയും, ലദീഞ്ഞും നടക്കും. തുടർന്ന് നടക്കുന്ന ദിവ്യബലിയിൽ ഫാ.ജോസ് അന്ത്യാകുളം എംസിബിഎസ് കാർമ്മികനാകും, തുടർന്ന് വീടുകളിലേക്കുള്ള അമ്പെഴുന്നള്ളിക്കലും, ഉൽപ്പന്ന ലേലവും നടക്കും. തുടർന്ന്  ജൂലൈ ഒന്ന് മുതൽ അഞ്ചുവരെ ദിവസവും വൈകുന്നേരം 5.30 ന് ദിവ്യബലിയും,നൊവേനയും നടക്കും.ജൂലൈ ഏഴിനാണ് പ്രധാന തിരുനാൾ. 101 അംഗ തിരുനാൾ കമ്മറ്റിയുടെ നേതൃത്വത്തിൽ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

uk-malayattoor-feast

ഒന്നാം തീയതി വിശുദ്ധ കുർബാനയ്ക്ക് മാഞ്ചസ്റ്റർ ഹോളിഫാമിലി മിഷൻ ഡയറക്‌ടർ ഫാ.വിൻസെന്‍റ് ചിറ്റിലപ്പള്ളി മുഖ്യ കാർമ്മികനാകുമ്പോൾ, രണ്ടാം തീയതി മാഞ്ചെസ്റ്റർ റീജനൽ കോർഡിനേറ്റർ ഫാ. ജോൺ പുളിന്താനം മുഖ്യ കാർമ്മികനാകും. മൂന്നാം തീയതി ബുധനാഴ്ച ലിതെർലാൻഡ് വികാരി ഫാ. ജെയിംസ് കോഴിമല മുഖ്യകാർമ്മികനാകുമ്പോൾ നാലാം തീയതി വ്യാഴാഴ്ച സെന്‍റ് ആന്‍റണീസ് വികാരി ഫാ. ഓവൻ ഗല്ലഗറും, അഞ്ചാം തീയതി വെള്ളിയാഴ്ച ആഷ്‌ഫോർഡ് മിഷൻ ഡയറക്‌ടർ ഫാ. ജോസ് അഞ്ചാനിക്കലും മുഖ്യകാർമ്മികനാകും

uk-malayattoor-feast
uk-malayattoor-feast

പ്രധാന തിരുനാൾ ദിനമായ ജൂലൈ ആറാം തീയതി ശനിയാഴ്ച രാവിലെ 9.30 ന് പരിശുദ്ധ റാസക്ക് പ്രിസ്റ്റൺ കത്തീഡ്രൽ വികാരി ഫാ. ബാബു പുത്തൻപുരയിൽ മുഖ്യ കാർമ്മികനാകും. തുടർന്ന് തിരുനാൾ പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും. ജൂലൈ ഏഴാം തീയതി വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്‌ടർ ഫാ. ജോസ് കുന്നുംപുറം കോടിയിറക്കുന്നതോടെയാവും തിരുനാൾ ആഘോഷങ്ങൾ സമാപിക്കുക.

uk-malayattoor-feast

തിരുനാൾ ദിനം വിഥിൻഷോ സെന്‍റ് ആന്‍റണീസ് ദേവാലയവും പരിസരങ്ങളും  കൊടിതോരങ്ങളാൽ അലങ്കരിച്ചു മോടിപിടിപ്പിക്കും.വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് ചെണ്ടമേളങ്ങളുടെയും,വാദ്യഘോഷങ്ങളുടെയും  അകമ്പടിയോടെ നടക്കുന്ന തിരുനാൾ പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷണമാണ്. യുകെയുടെ നാനാ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങൾ അന്നേ ദിവസം മാഞ്ചസ്റ്ററിൽ എത്തിച്ചേരും

uk-malayattoor-feast
uk-malayattoor-feast

തിരുനാളിന്‍റെ ഭാഗമായി പ്രശസ്ത പിന്നണി ഗായകൻ ഫ്രങ്കോയും ഗായിക സോണിയയും നയിച്ച ഗാനമേള കഴിഞ്ഞ ദിവസം ഫോറം സെന്‍ററിൽ പ്രൗഢഗംഭീരമായി നടന്നിരുന്നു. മിഷൻ ഡയറക്ടർ ഫാ.ജോസ് കുന്നുംപുറം,കൈക്കാരന്മാരായ ട്വിങ്കിൾ ഈപ്പൻ,റോസ്ബിൻ സെബാസ്റ്റ്യൻ,ജോബിൻ ജോസഫ് എന്നിവരുടെയും,പാരിഷ് കമ്മറ്റിയുടെയും നേതൃത്വത്തിൽ തിരുനാൾ വിജയത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. 

English Summary:

UK Malayattoor Feast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com