ADVERTISEMENT

സ്റ്റീവനേജ് ∙ സർഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ പിക്നിക്ക് സംഘടിപ്പിച്ചു. ഗ്രേറ്റ് യാർമോത്ത്, ഗോൾസ്റ്റൺ ബീച്ചുകളിലേക്കുള്ള യാത്രയിൽ കോച്ച് സവാരി, അന്താക്ഷരി, കുസൃതി ചോദ്യങ്ങൾ, പാട്ടുകൾ എന്നിവ സഹിതമായിരുന്നു പിക്നിക്കിനുള്ള യാത്ര. 

sargam-stevenage-2
സർഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച വൺ ഡേ പിക്നിക്ക്.
sargam-stevenage-3
സർഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച വൺ ഡേ പിക്നിക്ക്.
sargam-stevenage-4
സർഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച വൺ ഡേ പിക്നിക്ക്.
sargam-stevenage-5
സർഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച വൺ ഡേ പിക്നിക്ക്.
sargam-stevenage-6
സർഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച വൺ ഡേ പിക്നിക്ക്.
sargam-stevenage-7
സർഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച വൺ ഡേ പിക്നിക്ക്.
sargam-stevenage-8
സർഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച വൺ ഡേ പിക്നിക്ക്.
sargam-stevenage-9

കുട്ടികൾ  ബീച്ചിലും റൈഡുകളിലും ആസ്വദിച്ചു. മണലിൽ കാസിലുകൾ കെട്ടി, തിരകളെ ഭേദിച്ച് നീന്തി, ഞണ്ട് പിടിച്ച് അവർ ദിവസം ആഘോഷിച്ചു. ഗോൾസ്റ്റനിൽ നിന്നുള്ള കാറ്ററർ ജിൽവിൻ ചൂടുള്ള നാടൻ ഭക്ഷണവും മറ്റ് വിഭവങ്ങളും പൊതികളിൽ എത്തിച്ചു. മുതിർന്നവർ കുട്ടികളുടെ കളികൾ ആസ്വദിച്ചു. അവർ കാഴ്ചക്കാരായും സുരക്ഷാ ഉറപ്പാക്കിയും കുട്ടികളെ പ്രോത്സാഹിപ്പിച്ചു. ബീച്ച് ഫുട്ബോൾ മത്സരവും നടന്നു.

ക്ലാസ്സിക്, വിൻറ്റേജ് കാർ ഷോ പിക്നിക്കിന് ഒരു സവിശേഷതയായിരുന്നു. പലതരം കാറുകൾ ഒന്നിച്ചൊരു വേദിയിൽ കാണാൻ കഴിഞ്ഞത് പലർക്കും ആകർഷകമായി. ചിലർ കാസിനോകളിൽ വിനോദം കണ്ടെത്തി. സ്നേഹം, പങ്കിടൽ, ഉല്ലാസം എന്നിവ നിറഞ്ഞ ഒരു ദിനമായിരുന്നു സർഗ്ഗം സ്റ്റീവനേജ് സംഘടിപ്പിച്ച 'വൺ ഡേ പിക്നിക്ക്'. എല്ലാവരും ഏറെ ആസ്വദിച്ചാണ് മടങ്ങിയത്. സർഗ്ഗം അസോസിയേഷൻ ഭാരവാഹികളായ ജെയിംസ് മുണ്ടാട്ട്, ഹരിദാസ് തങ്കപ്പൻ എന്നിവരാണ് പിക്നിക്കിന് നേതൃത്വം നൽകിയത്.

English Summary:

Sargam Stevenage Malayali Association conducted One Day Picnic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com