ADVERTISEMENT

ക്രോളി ∙ ഇന്ത്യൻ ഓർത്തോസ്‌ സഭയുടെ വെസ്റ്റ് സസ്സെക്സിലെ ഏക ഇടവകയായ ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാർഷിക പെരുന്നാളും ഇടവക പത്താം വർഷത്തിലേക്ക് കടക്കുന്നതിന്റെ പ്രവർത്തനോദ്ഘാടനവും 2024 ജൂലൈ 6, 7 (ശനി, ഞായർ) തീയതികളിൽ നടത്തപെടുന്നു. 2024 ജൂലൈ 6 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കൊടിയേറ്റോട് കൂടി പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.

കൊടിയേറ്റിനെ തുടർന്ന് എം. ജി. ഒ. സി .എസ് . എം മീറ്റും, സന്ധ്യ പ്രാർഥന, കുടുംബ സംഗമം എന്നീ പരിപാടികളും നടത്തപെടുന്നു. പെരുന്നാളിന്റെ മുഖ്യ ദിനമായ ഞായറഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും, ഗ്ലാസ്‌ഗോ സെന്റ് ഗ്രീഗോറിയോസ് ഇടവക വികാരി ബഹു: ഡോ: സജി സി ജോൺ അച്ചന്റെ മുഖ്യ കാർമികത്വത്തിൽ കുർബാനയും, പ്രദിക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

തുടർന്ന് നടക്കുന്ന പൊതുയോഗത്തിൽ അഡ്വ: ചാണ്ടി ഉമ്മൻ ഉദ്ഘാടനകർമ്മം നിർവഹിക്കുന്നതാണ്. പൊതുയോഗത്തിൽ ഇടവകയിൽ നിന്നും വിവിധ മേഖലകളിൽ ഉന്നത സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും ചെയ്യും. ഇടവക വികാരി ബഹു; ഫാ. മോബിൻ വർഗീസ് അടുത്ത വർഷത്തെ കർമ പരിപാടി പ്രഖ്യാപിക്കുന്നതുമാണ്. അതെ തുടർന്ന് ആശീർവാദം, ആദ്യഫല ലേലം, സ്നേഹവിരുന്ന് എന്നിവ നടക്കും. കൊടിയിറക്കോട് കൂടി ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക് പരിസമാപ്തി കുറിക്കും. വെസ്റ്റ് സസ്സെക്സിലുള്ള എല്ലാ സഭാ വിശ്വാസികളും നേർച്ച കാഴ്ചകളോട് കൂടി പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി ഫാ.മോബിൻ വർഗീസ് അറിയിച്ചു.

(വാർത്ത ∙ റോജിമോൻ വർഗീസ്)

English Summary:

Church feast in Holy Trinity Indian Orthodox Church, Crawley

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com