ADVERTISEMENT

ജർമനി ∙ ജർമനിയിൽ നടക്കുന്ന പതിനേഴാമത് യൂറോ കപ്പിൽ മലയാളി വൊളന്റിയർമാരുടെ പങ്കാളിത്വം ശ്രദ്ധയേമായി. ജർമനിയിലെ 10 പ്രധാന സിറ്റികളിലാണ് ഇത്തവണ യൂറോ കപ്പ് പുരോഗമിക്കുന്നത്. 10 വേദികളിലായി 16,000 വൊളന്റിയർമാരാണ് യൂറോ കപ്പിൽ സേവനം ചെയ്യുന്നത്. 

ഒരു ലക്ഷത്തി നാൽപതിനായിരം ആപ്ലികേഷനുകളിൽ നിന്നാണ് ഓരോ വേദികളിലേക്കും1600 വൊളന്റിയർമാരെ തിരഞ്ഞെടുത്തത്. ട്രയ്നിങ്ങിനും, വർക്ക്ഷോപ്പുകള്‍ക്കും ശേഷമാണ് ആരാധകർക്ക് കൃത്യമായ സൗകര്യങ്ങളും മാർഗനിർദേശങ്ങളും നൽകാൻ സാധിക്കുന്നതെന്ന് സ്റ്റുറ്റ്ഗാർട്ടിലെ ഇന്ത്യൻ ഫുട്ട്ബോൾ ക്ലബായ സ്റ്റുറ്റ്ഗാർട്ട് ഇന്ത്യൻസ് എഫ്സിയുടെ  ഭാരവാഹികളും വൊളന്റിയർമാരുമായ സണ്ണി, ബിനോയ്, മാർഷൽ എന്നിവർ  പറഞ്ഞു. എല്ലാ വേദികളിലും മലയാളി വൊളന്റിയർമാർ ഉണ്ടാകുമെന്നും അവർ അറിയിച്ചു. 

English Summary:

Malayali volunteers for Euro Cup 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com