ADVERTISEMENT

ലണ്ടൻ ∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ഇന്‍റര്‍നാഷനല്‍ ബിസിനസ് കോണ്‍ക്ലേവിനോട് അനുബന്ധിച്ച് ബിസിനസ് മേഖലയിലെ പ്രമുഖർക്ക് ബിസിനസ് എക്സലെൻസ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നു. ടോമിൻ ജെ. തച്ചങ്കരി, പോൾ പാറപ്പള്ളിൽ, എ.എം. രാജൻ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നതെന്ന് വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം ചെയർമാൻ ജെയിംസ് കൂടൽ, ഗ്ലോബൽ പ്രസിഡന്‍റ് തോമസ് മൊട്ടയ്ക്കൽ എന്നിവർ അറിയിച്ചു. ബിസിനസിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ചാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക.

വിവിധ പുരസ്കാരങ്ങൾ ഇവയാണ്:
1. മികച്ച എംഎസ്എംഇ
2. മികച്ച ലാർജ് സ്കെയിൽ ബിസിനസ് സംരംഭം
3. ട്രേഡിങ് സേവനത്തിലെ മികച്ച ബിസിനസ് സംരംഭം
4. ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്‍റ് അവാർഡ്
5. ഇന്നൊവേറ്റീവ് സ്റ്റാർട്ടപ്പ് കമ്പനി
6. ഏറ്റവും നൂതനമായ കമ്പനിക്കുള്ള ക്വാളിറ്റി എക്സലൻസ് അവാർഡ് 
7. മികച്ച വനിതാ സംരംഭക
9. മികച്ച യുവസംരംഭക/ യുവസംരംഭകൻ 
10. സിഎസ്ആറിലെ മികച്ച സംഭാവന
11. സാമൂഹ്യക്ഷേമം/ഗ്രാമവികസനം എന്നിവയിൽ മികച്ച സംഭാവന കാഴ്ചവയ്ക്കുന്ന വ്യക്തി/എൻജിഒ
12. ലൈഫ് ടൈം ബിസിനസ് അച്ചീവ്മെന്‍റ് അവാർഡ്
13. പരിസ്ഥിതി മേഖലയിലെ മികച്ച ബിസിനസ്
14. എജ്യുക്കേഷണൽ എക്സലൻസ് അവാർഡ്

 ജൂലായ് 29 മുതല്‍ ഓഗസ്റ്റ് ഒന്നുവരെ ലണ്ടനിലെ ഡോക്ക്‌ലാന്‍സിലുള്ള ഹില്‍റ്റണ്‍ ഡബിള്‍ ട്രീയിലാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. കോണ്‍ക്ലേവിന്റെ ഭാഗമായി ഇന്‍വസ്‌റ്റേഴ്‌സ് മീറ്റ്, മികച്ച സംരംഭകര്‍ക്കുള്ള പുരസ്‌കാരവിതരണം, വിവിധ ചര്‍ച്ചകള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. ബിസിനസിലെ പുത്തന്‍ സാധ്യതകള്‍ വിശദമായി ചര്‍ച്ച ചെയ്യും. അതോടൊപ്പം ബിസിനസ് രംഗത്തെ പ്രമുഖരായ വ്യക്തിത്വങ്ങളോട് സംവദിക്കാനും അവരോട് കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനുമുള്ള അവസരങ്ങളും ഒരുങ്ങും. ഒപ്പം സംരംഭകന്റെ ബിസിനസ് ചിന്തകളുമായി സമാനസ്വഭാവമുള്ള വ്യക്തിത്വങ്ങളെ കണ്ടെത്താനും സാധ്യതകളൊരുങ്ങും. ബിസിനസില്‍ നിക്ഷേപകരെ കണ്ടെത്താനും അനുയോജ്യമായ ബിസിനസുകളില്‍ നിക്ഷേപം നടത്താനും വഴി തെളിയും. നിക്ഷേപത്തിന്റെ അനന്തമായ സാധ്യതകളെക്കുറിച്ച് വിദഗ്ധരോട് സംവദിക്കുകയും ചെയ്യാം.  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിസിനസ് പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

English Summary:

World Malayalee Council Business Conclave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com