ADVERTISEMENT

നോർവിച്ച്∙ നോർവിച്ച് സെന്‍റ് കുറിയക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിന്‍റെ കാവൽ പിതാവായ വിശുദ്ധ കുറിയാക്കോസ് സഹദായുടെ ഓർമ്മ പെരുന്നാൾ 2024 ജൂലൈ 13, 14 തീയതികളിൽ ആചരിക്കും. ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്‍റെ കീഴിൽ വിശുദ്ധ കുറിയാക്കോസ് സഹദായുടെ നാമത്തിൽ യുകെയിൽ സ്ഥാപിതമായ ആദ്യ ദേവാലയമാണ് നോർവിച്ചിലേത്. 2022 നവംബർ 19 ന് ആരംഭിച്ച ഇടവകയുടെ രണ്ടാമത്തെ  പെരുന്നാളാണ് ആചരിക്കാനൊരുങ്ങുന്നത്.

13 ന് വൈകിട്ട്  6 മണിക്ക് നടക്കുന്ന സന്ധ്യ നമസ്ക്കാരം, ധ്യാനം എന്നിവയ്ക്ക് ഇടവക വികാരി ഫാ. ലിജു വർഗീസ് നേതൃത്വം നൽകും. 14 ന് ഉച്ചയ്ക്ക് 1.30ന് പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന എന്നിവയ്ക്ക് ഫാ. എബി ഫിലിപ്പ് മുഖ്യ കർമികത്വം വഹിക്കും. തുടർന്ന് പെരുനാൾ റാസ, നേർച്ച വിളമ്പ്, പെരുന്നാൾ കൊടിയിറക്ക് എന്നിവ നടക്കും. 

 കൂടുതൽ വിവരങ്ങൾക്ക്:
ഫാ. ലിജു വർഗീസ്(വികാരി): +447833841750 
നെൽസൺ ഡാനിയേൽ (ട്രസ്റ്റി): +447958070852 
റോബിൻ പി മാമച്ചൻ (സെക്രട്ടറി): +447462103087  
ദേവാലയത്തിന്‍റെ വിലാസം: 
Acle Methodist Church, 2 Bridwell Ln, Acle, Norwich Post Code: NR13 3RA 

English Summary:

The Feast of Saint Kuriakos at Norwich Indian Orthodox Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com