ADVERTISEMENT

ലണ്ടൻ ∙ കുടിയേറ്റ ജനതയുടെ സാംസ്‌കാരിക തലസ്ഥാനമായ കോടഞ്ചേരിയിൽ നിന്നും യുകെയിലേക്ക് കുടിയേറിയവരുടെ പതിനേഴാമത് വാർഷിക സംഗമം വിൽഷയറിലെ ബ്രേസൈഡ് സെന്ററിൽ വച്ച് ജൂലൈ 5,6,7 തിയതികളിൽ നടത്തപ്പെട്ടു. 2008–ൽ ആരംഭിച്ച കോടഞ്ചേരി സംഗമം യുകെയിലുള്ള കോടഞ്ചേരിക്കാരുടെ വർഷം തോറുമുള്ള സംഗമ വേദിയാണ്, പ്രായഭേദമെന്ന്യേ കോടഞ്ചേരിക്കാർ ഒത്തുകൂടുകയും തങ്ങളുടെ ഗൃഹാതുര ഓർമകൾ പങ്കുവയ്ക്കുകയും പുതു തലമുറക്ക് വ്യത്യസ്ത അനുഭവങ്ങൾ പകർന്നുകൊടുക്കുകയും ചെയ്യുന്ന ഈ കൂട്ടായ്മ എല്ലാ വർഷവും നാട്ടിൽ ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു.

kodancherry-sangamam-was-organized-in-uk6

പതിവു പോലെ മൂന്നു ദിവസം നീണ്ടു നിന്ന കലാ, സാംസ്കാരിക, കായിക പരിപാടികൾ വെള്ളിയാഴ്ച വൈകുന്നേരം കോടഞ്ചേരി സ്വദേശിയായ ഫാദര്‍ ലൂക്ക് മരപ്പിള്ളി നേതൃത്വം നൽകിയ  പ്രാർഥനയോടെ ആരംഭിച്ചു. യുകെയുടെ വിദൂര ദേശങ്ങളിൽ നിന്നും എത്തിച്ചേർന്ന കുടുംബങ്ങൾ യാത്രാക്ഷീണം വകവെക്കാതെ കപ്പബിരിയാണി രുചിച്ചും, പാട്ടുകൾ പാടിയും രാവേറെ വൈകും വരെ വിവിധ കലാപരിപാടികളിൽ മുഴുകി സമയം ചെലവഴിച്ചു. ശനിയാഴ്ച ഉച്ച വരെ  പ്രായഭേദമന്യേ എല്ലാവരും വിവിധയിനം ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുത്തു. 

kodancherry-sangamam-was-organized-in-uk7

ഉച്ച ഭക്ഷണത്തിന് ശേഷം കുട്ടികളുടേയും മുതിർന്നവരുടേയും വൈവിധ്യമാർന്ന പരിപാടികൾ, നൃത്ത വിസ്മയങ്ങൾ കൊണ്ടും, ഏകാംഗ അഭിനയങ്ങൾ കൊണ്ടും വേറിട്ട് നിന്നു. കോടഞ്ചേരിക്കാരുടെ ഒരെത്തൊരുമ വിളിച്ചോതുന്നതായിരുന്നു ശനിയാഴ്ച വൈകുന്നേരത്തെ ബാർബിക്യു അത്താഴവും, ക്യാമ്പ് ഫയറും, നേരം വെളുക്കുവോളം നീണ്ടു നിന്ന നൃത്തച്ചുവടുകളും.

kodancherry-sangamam-was-organized-in-uk8

മലയാളം കുർബാനയോടെ ആരംഭിച്ച ഞാഴറാഴ്‌ച ദിവസം, എല്ലാവരും ചേർന്ന് നിന്ന് ഗ്രൂപ്പ് ഫോട്ടോ എടുക്കാനുള്ള ഒരു വേദിയായി മാറി. എല്ലാ വർഷവും നാട്ടിൽ നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങൾ അടുത്ത വർഷവും ഊർജസ്വലമായി തുടരാൻ ജനറൽ ബോഡി യോഗത്തിൽ തീരുമാനമെടുത്തു. വരുന്ന വർഷത്തെ സംഗമത്തിനുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തതിന് ശേഷം, ഉച്ചഭക്ഷണം. അടുത്ത വർഷം വീണ്ടും കാണുമെന്ന ഉറപ്പോടെ എല്ലാവരും മടങ്ങി.

ഈ വർഷത്തെ പരിപാടികൾക്ക് ബേബി അബ്രഹാം ഞള്ളിമിക്കൽ (പ്രസിഡന്റ്), സന്തോഷ് ജോൺ വട്ടപ്പാറ (സിക്രട്ടറി), ലാൽസൺ (ട്രഷറർ), സ്മിത ബിജു (വൈസ് പ്രസിഡന്റ), ഷാന്റി ബാബു (ജോയിന്റ് സെക്രട്ടറി) എന്നിവർ നേതൃത്വം നൽകി. 2024-25 വർഷത്തെ ഭാരവാഹികളായി തങ്കച്ചൻ ജോസഫ് കാഞ്ഞിരത്തിങ്കൽ (പ്രസിഡന്റ്), ജോജി തോമസ് പുത്തൻപുരയിൽ(സെക്രട്ടറി), രാജീവ് തോമസ് അറമത്ത് (ട്രഷറർ), ജ്യോതി ജയ്സൺ(വൈസ് പ്രസിഡന്റ്), ബീന ജോൺസൺ(ജോയന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. യൂകെയിലെ കോടഞ്ചേരിക്കാർക്ക് അടുത്ത വർഷം വിപുലവും വൈവിധ്യമുള്ളതുമായ പരിപാടികൾ സമ്മാനിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നു പുതിയ ഭാരവാഹികൾ അറിയിച്ചു. യൂകെയിലെ പരിപാടികൾക്കൊപ്പം നാട്ടിലെ ചാരിറ്റി പ്രവർത്തനങ്ങളും പൂർവാധികം ആവേശത്തോടെ മുമ്പോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ഊന്നി പറഞ്ഞുകൊണ്ടാണ് ഭാരവാഹികൾ ചുമതല ഏറ്റെടുത്തത്.
(വാർത്ത ∙ ജോയ് എബ്രഹാം)

English Summary:

Kodancherry Sangamam was Organized in UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com