ADVERTISEMENT

ഹൈഡല്‍ബര്‍ഗ് ∙ ഹൈഡല്‍ബര്‍ഗിലെ സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയില്‍ ദുക്റാന തിരുനാള്‍ ജൂലൈ 7 ന് ഞായറാഴ്ച അത്യാഢംബരപൂര്‍വം ആഘോഷിച്ചു. സെന്റ് ബോണിഫാറ്റിയൂസ് ദേവാലയത്തില്‍ വൈകുന്നേരം നാലു മണിയ്ക്ക് സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ കോ ഓര്‍ഡിനേറ്റര്‍ ജനറല്‍, ഫാ. ക്ളെമന്റ് പാടത്തുപറമ്പില്‍ മുഖ്യകാര്‍മ്മികനായി അര്‍പ്പിച്ച ആഘോഷമായ ദിവ്യബലിയില്‍ വികാരി ഫാ.തോമസ് മാത്യു സഹകാര്‍മ്മികനായി. ജെറിന്‍, സി.ജോയ്സ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗായകസംഘത്തിന്റെ ഗാനാലാപനം ദിവ്യബലിയെ ഭക്തസാന്ദ്രമാക്കമാക്കി.

dukrana-festival-was-celebrated-in-heidelberg1
dukrana-festival-was-celebrated-in-heidelberg3

വിദേശ രാജ്യങ്ങളില്‍ സീറോ മലബാര്‍ സഭയുടെ വളര്‍ച്ച യുവതലമുറയില്‍ക്കൂടി ആയിരിയ്ക്കുമെന്നും അതിനു പ്രാപ്തരാക്കുവാന്‍ മുതിര്‍ന്നവരുടെ പിന്തുണയും പ്രോല്‍സാഹനവും അനിവാര്യമാണന്ന് ക്ളമെന്റച്ചന്‍ ഓര്‍മ്മപ്പെടുത്തി. സീറോ മലബാര്‍ പാരമ്പര്യവും പ്രൗഢിയും വിളിച്ചോതി പള്ളിയ്ക്കുചുറ്റും നടത്തിയ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി. വാഴ്വും പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദത്തോടുകൂടി തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു.

dukrana-festival-was-celebrated-in-heidelberg2
dukrana-festival-was-celebrated-in-heidelberg5

തുടര്‍ന്ന് പള്ളി ഓഡിറ്റോറിയത്തില്‍ കലാ സായാഹ്നവും അരങ്ങേറി.ഫാ.ക്ളെമെന്റ് പാടത്തുപറമ്പില്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഫാ.തോമസ് മാത്യു ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ജിസ്ന, അനുഷ എന്നിവരുടെ നേതൃത്വത്തിലുള്ള യുവനിരയാണ് ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന വൈവിദ്ധ്യങ്ങളായ കലാവിരുന്ന് ഒരുക്കിയത്. മൈക്കിള്‍ കിഴുകണ്ടയില്‍ നന്ദി പറഞ്ഞു. അത്താഴവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

English Summary:

Dukrana Festival was Celebrated in Heidelberg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com