ADVERTISEMENT

ലണ്ടൻ ∙ അഴകളവിന്റെ അവിസ്മരണീയ മുഹൂർത്തങ്ങളൊരുക്കി കലാഭവൻ ലണ്ടന്റെ ‘ദി ഗ്രേറ്റ് ഇന്ത്യൻ ഷോ’.  ബ്രിട്ടനിലെ മലയാളികൾക്ക് ആദ്യാനുഭവമായ സൗന്ദര്യ മൽസരം സംഘാടക മികവുകൊണ്ടും മൽസരാർഥികളുടെ പ്രഫഷനലിസംകൊണ്ടും പ്രശംസനീയമായി. ലണ്ടനിൽ നിന്നുള്ള കൊച്ചു മിടുക്കി നിയ ലൂക്ക് ആണ് മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൻ, സ്റ്റാഫ്‌ഫോഡിൽ നിന്നുള്ള ദീപ്തി ചന്ദ്രൻ മിസിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൻ കിരീടം ചൂടി. മിസ് കാറ്റഗറിയിൽ ജൊഹാന ജേക്കബ്ബും ഗാർസിയ അരുളും  മിസിസ് കാറ്റഗറിയിൽ  സുനിഷാ ജോയിയും ചിഞ്ചുവും രണ്ടും മൂന്നും സ്ഥാനക്കാരായി.

ശനിയാഴ്ച്ച ലണ്ടനിൽ സംഘടിപ്പിച്ച "ദി ഗ്രേറ്റ് ഇന്ത്യൻ ഷോ"യിൽ  ബ്രിട്ടിഷ് പാർലമെന്റിലെ ആദ്യ മലയാളി എംപി  സോജൻ ജോസഫും കേംബ്രിജിന്റെ ആദ്യ മലയാളി മേയറായ അഡ്വ ബൈജു തിട്ടാലയും മുഖ്യതിഥികളായി. ലണ്ടനിലെ ഹോൺചർച്ചിലുള്ള കാമ്പ്യൺ അക്കാദമി ഹാളിൽ ആണ്  "ദി ഗ്രേറ്റ് ഇന്ത്യൻ ഷോ" അരങ്ങേറിയത് . ഇന്ത്യയുടെ കലാ സാംസ്ക്കാരിക തനിമയും പ്രൗഢിയും വിളിച്ചോതുന്ന കലാപരിപാടികൾ "ദി ഗ്രേറ്റ് ഇന്ത്യൻ ഷോ" ക്ക് നിറപ്പകിട്ടേകി.

kalabhavan-london-the-great-indian-show4

തുടർന്ന് നടന്ന വാശിയേറിയ മത്സരത്തിൽ മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൻ ടൈറ്റിൽ വിന്നറായി ലണ്ടനിൽ നിന്നുള്ള കൊച്ചുമിടുക്കി നിയ ലുക്ക് കിരീടം ചൂടി. ലിവർപൂളിൽ നിന്നുള്ള ജൊഹാന ജേക്കബാണ് മിസ്സ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൻ ഫസ്റ്റ് റണ്ണർ അപ്പ്.   ലണ്ടനിൽ നിന്നുതന്നെയുള്ള ഗാർസിയ അരുളാണ് മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൻ സെക്കൻഡ് റണ്ണർ അപ്പ്. മിസിസ് ക്യാറ്റഗറിയിൽ സ്റ്റാഫ്‌ഫോർഡിൽ നിന്നുള്ള ദീപ്‌തി വിജയൻ കിരീടം ചൂടിയപ്പോൾ രണ്ടും മൂന്നും  സ്ഥാനങ്ങളിൽ എത്തിയത് ലണ്ടനിൽ നിന്നുള്ള സുനിഷാ ജോയിയും  ചിഞ്ചു തൊണ്ടിക്കാട്ടിലുമാണ്‌.

kalabhavan-london-the-great-indian-show3

സബ് ടൈറ്റിൽ അവാർഡുകൾ നേടിയവർ: നിയ ലുക്ക് : മിസ് ഫോട്ടോ ജനിക്, അഞ്ജന മോഹൻ : ബ്യൂട്ടിഫുൾ ഹെയർ, അശ്വതി വാര്യർ : മിസ് എലഗന്റ്, ജൊഹാന ജേക്കബ് : ബെസ്റ്റ് ടാലെന്റ്റ്, ഷെറി സാറ : ബെസ്റ്റ് ഫിറ്റ്നസ്, സാന ജോബിൻ : ബ്യൂട്ടിഫുൾ ഐസ് & ബ്യൂട്ടിഫുൾ ഗൗൺ, സാനിയ ജോജൻ : മിസ് പോപ്പുലർ, ശില്പ താപ്പർ : ബ്യൂട്ടിഫുൾ സ്മൈൽ, ഗസൽ സൈമൺ : ബെസ്റ്റ് കാഷ്യൽ വെയർ, ഗാർസിയ അരുൾ : മിസ് കോൻജിനിയേലിറ്റി.

kalabhavan-london-the-great-indian-show2

മിസിസ്  ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൻ സബ് ടൈറ്റിൽ അവാർഡുകൾ: ദീപ്‌തി വിജയൻ : ബെസ്റ്റ് ഫിറ്റ്നസ് & ബെസ്റ്റ് ട്രഡിഷണൽ വെയർ, ചിഞ്ചു തൊണ്ടിക്കാട്ടിൽ  : ബ്യൂട്ടിഫുൾ സ്‌മൈൽ, സ്‌മിത വാസുദേവൻ : പെർഫെക്റ്റ് വാക്, സുനീഷ ജോയി : മിസ്സിസ് ഫോട്ടോജനിക്, ആർച്ച അജിത് : പെർഫെക്റ്റ് ഫിഗർ & ബ്യൂട്ടിഫുൾ ഗൗൺ, അനീറ്റ മേരി ജോസഫ് : ബെസ്റ്റ് ടാലെന്റ്റ്, ആതിര കെ ശശിധരൻ : മിസ്സിസ് എലഗന്റ്, മേരി എഗ ബെസ്റ്റ് പേഴ്‌സണാലിറ്റി, ലക്ഷ്‌മി ദീപക് : ബ്യൂട്ടിഫുൾ ഐസ്, സ്വപ്‌ന തോമസ് : ബെസ്‌റ്റ് കോൺഫിഡൻസ്, ഗൗരി അഗർവാൾ : ബ്യൂട്ടിഫുൾ സ്‌കിൻ, ആരതി രാംദാസ് : ബ്യൂട്ടിഫുൾ ഹെയർ, സലീന സജീവ് : മിസ്സിസ് കോൻജിനിയേലിറ്റി, വീണ പ്രതാപ് : മിസ്സിസ് പോപ്പുലർ.

അമേരിക്കയിൽ നിന്നുള്ള മോഡലും നടിയും ഷോ ഡയറക്ടറുമായ പൂജ തിവാരി, മോഡലും ചലച്ചിത്ര നടിയുമായ ബോഗുമില ബബിയാക് ഷോ ഡയറക്ടറും മോഡലും കൊറിയോഗ്രാഫറുമായ സജിത് ശശിധരൻ, ഷോ ഡയറക്ടറും പ്രൊഡ്യൂസറും കൊറിയോഗ്രാഫറുമായ  കമൽ രാജ് എന്നിവരായിരുന്നു ഗ്രേറ്റ് ഇന്ത്യൻ ബ്യൂട്ടി പാജൻറ്റ് ഷോയുടെ ജഡ്‌ജിങ് പാനൽ.

English Summary:

Kalabhavan London The Great Indian Show

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com