ADVERTISEMENT

യുകെയിലെ 140ൽപ്പരം മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 31 ശനിയാഴ്ച്ച  ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടത്തപ്പെടുന്ന "കേരളാ പൂരം 2024"നോട് അനുബന്ധിച്ച് സ്റ്റേജ് പരിപാടികള്‍ അവതരിപ്പിക്കുന്നതിന് യുകെയിലെ ഗായകര്‍ക്കും നര്‍ത്തകര്‍ക്കും അവസരമുണ്ടായിരിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. 

വള്ളംകളി മത്സരം നടക്കുന്ന തടാകത്തിന് അഭിമുഖമായി മുന്‍വര്‍ഷങ്ങളില്‍ ക്രമീകരിച്ച മൈതാനിയിലായിരിക്കും ലൈവ് പ്രോഗ്രാം നടക്കുന്ന സ്റ്റേജ് സജ്ജീകരിക്കുന്നത്. ഓപ്പണ്‍ എയര്‍ സ്റ്റേജുകളില്‍ ഏറ്റവും സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്ന പത്ത് മീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുമുള്ള വലിയ സ്റ്റേജ് ആണ് ലൈവ് പ്രോഗ്രാമിന് അറേഞ്ച് ചെയ്തിട്ടുള്ളത്. രാവിലെ 10 മണി മുതല്‍ മത്സരങ്ങളുടെ ഇടവേളകളില്‍ സ്റ്റേജുകളില്‍ തനത് കേരളീയ കലാ രൂപങ്ങളും നൃത്ത സംഗീത ഇനങ്ങളും അരങ്ങേറുന്നതായിരിക്കും. സ്റ്റേജ് പ്രോഗ്രാമുകള്‍ വിജയകരമായി ഏകോപിപ്പിക്കുന്നതിനായി മനോജ് കുമാർ പിള്ള, അലക്സ് വർഗീസ് എന്നിവരുടെ  നേതൃത്വത്തിലുള്ള ടീമായിരിക്കും ഇത്തവണ സ്റ്റേജ് മാനേജ്മെന്റ് നടത്തുന്നത്. ലിറ്റി ജിജോ, ദീപാ നായര്‍, അമ്പിളി സെബാസ്റ്റ്യന്‍ എന്നിവരായിരിക്കും മറ്റ് ടീം അംഗങ്ങള്‍.  

യുക്മ ഒരു ജനകീയ സംഘടന എന്ന നിലയില്‍ ബ്രിട്ടനിലെ എല്ലാ മലയാളികളുടേയും പിന്തുണയോടെയാണ്  മത്സരവള്ളംകളി സംഘടിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദിയായ യുക്മ കേരളപൂരം വേദിയില്‍, ആയിരക്കണക്കിന് കാണികളുടെ മുമ്പില്‍ തങ്ങളുടെ കലാപ്രാവീണ്യം പ്രദര്‍ശിപ്പിക്കുവാനുള്ള അസുലഭാവസരമാണ് കലാകാരന്‍മാര്‍ക്ക് യുക്മ ഒരുക്കുന്നത്. സിനിമാറ്റിക് ഡാന്‍സ്, ക്സാസിക്കല്‍ ഡാന്‍സ്, നാടന്‍ പാട്ട്, തനത് കേരളീയ കലാരൂപങ്ങള്‍, മ്യൂസിക് ബാന്‍ഡ്, മൈം തുടങ്ങി വൈവിദ്ധ്യമേറിയ ഇനങ്ങളാണ്  സംഘാടക സമിതി പ്രതീക്ഷിക്കുന്നത്. 

 കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
മനോജ് കുമാർ പിള്ള - 07960357679
അലക്സ് വർഗീസ് - 07985641921
 ലിറ്റി ജിജോ - 07828424575 എന്നിവരെ ബന്ധപ്പെടേണ്ടതാണ്. 
"യുക്മ - കേരളാ പൂരം 2024", കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
ഡോ. ബിജു പെരിങ്ങത്തറ (പ്രസിഡന്റ്): 07904785565
കുര്യന്‍ ജോര്‍ജ് (ജനറല്‍ സെക്രട്ടറി): 07877348602
അഡ്വ. എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): 07702862186
ഷീജോ വര്‍ഗ്ഗീസ് (ഇവന്റ് കോര്‍ഡിനേറ്റര്‍): 07852931287  എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

English Summary:

"Kerala Pooram 2024" Organized by Yukma in UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com