ADVERTISEMENT

ഇപ്സ്വിച് ∙ ഒഐസിസി യുകെ ഇപ്സ്വിച് യൂണിറ്റിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. ജൂലൈ 21 ഞായറാഴ്ച വൈകുന്നേരം 8 മുതലാണ് അനുസ്മരണ യോഗം നടത്തുക. ഇപ്സ്വിച്ചിലെ ബ്രിട്ടാനിയ സ്കൗട്ട് ഹാളിൽ വച്ച് നടത്തുന്ന അനുസ്മരണ യോഗത്തിൽ മുഖ്യാതിഥിയായി ഒഐസിസി യുകെ വർക്കിങ്‌ പ്രസിഡന്റും ‌യൂറോപ്പ് വനിത വിഭാഗം കോർഡിനേറ്ററുമായ ഷിനു മാത്യൂസ് പങ്കെടുക്കും. അനുസ്മരണം യോഗത്തിൽ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി യൂണിറ്റ് പ്രസിഡന്റ്‌ കെ.ജി. ജയരാജ്‌, വൈസ് പ്രസിഡന്റ്‌ ബാബു മാങ്കുഴിയിൽ, മറ്റ് യൂണിറ്റ് അംഗങ്ങൾ എന്നിവർ അറിയിച്ചു.

English Summary:

Oommen Chandy Remembrance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com