ADVERTISEMENT

ബ്രിസ്റ്റൾ∙ യൂറോപ്പിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ കോസ്മോപൊളിറ്റൻ ക്ലബ് ബ്രിസ്റ്റൾ, നവരാത്രി സംഗീതോത്സവം "ശ്രീരാഗം" - സീസൺ 2 നോട് അനുബന്ധിച്ച് കേരളീയ പൈതൃക നൃത്തരൂപമായ "കഥകളി" അവതരിപ്പിക്കുന്നു. കലാചേതന കഥകളി കമ്പനിയുമായി സഹകരിച്ചാണ് ഈ ദൃശ്യ വിസ്മയം പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. ഒക്ടോബർ അഞ്ചിന് (ശനിയാഴ്ച) വൈകുന്നേരം 7:30 മണിക്ക് ബ്രിസ്റ്റളിലെ സൽഫോർഡ് ഹാളിലാണ് പരിപാടി അരങ്ങേറുക. ഭാരതത്തിലെ പ്രശസ്ത കലാകാരൻമാരാണ് പരിപാടി അവതരിപ്പിക്കുക.

cosmopolitan-club-bristols-sreeragam-season-2-tickets-go-on-sale1

‌അമ്പർ മോർഗേജസ് പ്ലാറ്റിനം സ്പോൺസറായി അവതരിപ്പിക്കുന്ന "ശ്രീരാഗം - സീസൺ 2" ൽ പ്രമുഖ റസ്റ്ററന്‍റ് ഗ്രൂപ്പായ സൽക്കാര സ്ട്രീറ്റിന്‍റെ ഫുഡ്‌കോർട്ടും ഉണ്ടാകും. കഥകളി മേക്കപ്പ് നേരിട്ട് കാണാനുള്ള അവസരവും പ്രേക്ഷകർക്ക് ലഭിക്കും. ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം 07754724879 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ച് ഈ അവസരം ഉപയോഗിക്കുക.

cosmopolitan-club-bristols-sreeragam-season-2-tickets-go-on-sale3
cosmopolitan-club-bristols-sreeragam-season-2-tickets-go-on-sale4

കഥകളിയുടെ ടിക്കറ്റ് വിൽപനയുടെ ഔദ്യോഗിക ഉദ്ഘാടനം ബ്രിസ്റ്റൽ സിറ്റി കൗൺസിൽ ഇൻക്ലൂസീവ് കമ്മ്യൂണിറ്റി ഓഫിസർ  മരിലിൻ തോമസ് നിർവഹിച്ചു. ചടങ്ങിൽ ക്ലബ് പ്രസിഡന്‍റ്  ജോസ് മാത്യു, ക്ലബ് സെക്രട്ടറി  ബിജു മോൻ ജോസഫ്, ട്രഷറർ ടോം ജോർജ് എന്നിവർ പങ്കെടുത്തു.

ഈ വൈവിധ്യമാർന്ന കലാസന്ധ്യയുടെ ടിക്കറ്റ് ടിക്കറ്റ്ടൈലർ വെബ്‌സൈറ്റിലൂടെയോ താഴെ കാണുന്ന ലിങ്കിലൂടെയോ, പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്തോ ഓൺലൈനിൽ ബുക്ക് ചെയ്യാം. https://buytickets.at/cosmopolitianclub/1242189

English Summary:

Cosmopolitan Club Bristol's Sreeragam - Season 2 Tickets go on Sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com