ADVERTISEMENT

ലണ്ടൻ∙ പ്രശസ്ത യുകെ മലയാളിയും ബേസിങ്സ്റ്റോക്ക് മുൻ ബറോ കൗൺസിലറും ലണ്ടൻ ബ്രൂണൽ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനുമായ  ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവഹിച്ച "ദിവ്യകുടുംബം" എന്ന ഭക്തിഗാന ആൽബം ജൂലൈ 27 ന് പ്രകാശനം ചെയ്യും. യുകെ സമയം വൈകിട്ട് മൂന്നാണ് സൂമിലൂടെയാണ് പ്രകാശനം.

യുകെയിലെ മലയാളി സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ആൽബത്തിന്‍റെ പ്രകാശന ചടങ്ങിൽ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യാതിഥിയായിരിക്കും. പ്രശസ്ത വചനപ്രഘോഷകൻ  ഫാ. ജോസഫ് കണ്ടെത്തിപ്പറമ്പിൽ, ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാൻ എസ്. ശ്രീകുമാർ, മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും ലോക കേരള സഭാംഗവുമായ സി.എ. ജോസഫ്, കലാഭവൻ ലണ്ടൻ ഡയറക്ടറും യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനറുമാ ജയ്സൺ ജോർജ് എന്നിവർ ആശംസകൾ അർപ്പിക്കും. ഡോ. അജി പീറ്റർ നന്ദി പ്രകാശിപ്പിക്കും

പ്രശസ്ത കലാസാംസ്കാരിക പ്രവർത്തകയും അവതാരകയുമായ ദീപാ നായർ ചടങ്ങിൽ അവതാരകയായി എത്തും. . കുടുംബ ജീവിതത്തിലെ സ്നേഹം, ബഹുമാനം, ഐക്യം എന്നിവയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഈ ആൽബത്തിൽ ഗായകൻ കെസ്റ്റർ ആണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങളോടെ സംയോജിപ്പിച്ചിരിക്കുന്ന ഈ ഭക്തി ഗാനങ്ങൾ കാഴ്ചക്കാരെയും ശ്രോതാക്കളെയും ഒരുപോലെ ആകർഷിക്കും.  ജോളി പീറ്റർ നിർമാണവും, സാംജി ആറാട്ടുപുഴ സംഗീതവും, ഡീജോ പി. വർഗ്ഗീസ് എഡിറ്റിങ്ങും, ജോസ് ആലപ്പി സിനിമോട്ടോഗ്രാഫിയും നിർവഹിച്ചിട്ടുള്ള ഈ സംഗീത ആൽബത്തിന്‍റെ ക്രിയേറ്റീവ് കോഡിനേറ്റർ സി.എ. ജോസഫ് ആണ്. പ്രകാശന ചടങ്ങ് ലണ്ടൻ കലാഭവന്‍റെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ലൈവ് ആയി സംപ്രേഷണം ചെയ്യും. 

English Summary:

Divakudumbam Music Album Release Ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com