റോമിൽ അലിക് ഇറ്റലിയുടെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് നടന്നു
Mail This Article
റോം ∙ ഇറ്റലിയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ അലിക് ഇറ്റലി ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കായിക മത്സരങ്ങൾ റോമിൽ ആരംഭിച്ചു. ആദ്യ മത്സര ഇനമായ ബാഡ്മിന്റൺ മത്സരം റോമിലെ പിസാന ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. പുരുഷന്മാരുടെ ഇരട്ട വിഭാഗത്തിൽ 12 ടീമുകളും വനിതാ വിഭാഗത്തിൽ 5 ടീമുകളും പങ്കെടുത്തു.
വാശിയേറിയ മത്സരത്തിൽ പുരുഷ ഇരട്ട വിഭാഗത്തിൽ പ്രിമൽ, സ്റ്റെൽവിൻ എന്നിവരാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. റാഷിദ്, കെൻ എന്നിവരും രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വനിതാ ഇരട്ട വിഭാഗത്തിൽ സിയാന, സവീന എന്നിവർ ഒന്നാം സ്ഥാനവും, ഷീന, കരോളിൻ എന്നിവരും രണ്ടാം സ്ഥാനവും നേടി. അലിക് ഇറ്റലിയുടെ പ്രസിഡന്റ് ഷൈൻ റോബർട്ട് ലോപ്പസ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്യുകയും വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു.
ടോം ആൻ റസ്റ്റോറന്റ്, എം യു വർഗ്ഗീസ്, എബി തോമസ്, സിജു മാതൃൂ എന്നിവരാണ് ക്യാഷ് അവാർഡും, ട്രോഫിയും സ്പോൺസർ ചെയ്തത് സെക്രട്ടറി തോമസ് ഇരിമ്പൻ എല്ലാവർക്കും നന്ദി പറഞ്ഞു. ട്രഷറർ ജി ആർ ഗോപകുമാർ, വൈസ് പ്രസിഡന്റ് രാജു കള്ളിക്കാടൻ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ സിറിയക്ക് ജോസ്, ജിന്റോ കുര്യാക്കോസ്, നിശാന്ത് ശശീന്ദ്രൻ, ജെജി മാന്നാർ, സുനിൽ കൊളത്തപ്പിള്ളി, ജോർജ് ജോസഫ്, ജോസ്മോൻ കമ്മട്ടിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.