ADVERTISEMENT

ലണ്ടൻ∙  ശ്രീനാരായണ ഗുരുദേവന്‍റെ 170-ാമത് ജന്മദിനം യുകെയിലെ ശിവഗിരി ആശ്രമത്തിൽ ഓഗസ്റ്റ് 20 ന് ആഘോഷിക്കുന്നു. കേംബ്രിജ് നഗരത്തിന്‍റെ ആദ്യ ഏഷ്യൻ വംശജനായ മേയർ അഡ്വ. ബൈജു വർക്കി തിട്ടാല പരിപാടി ഉദ്ഘാടനം ചെയ്യും.

ഗുരുദേവന്‍റെ ദർശനങ്ങളുടെ പ്രസക്തി ഇന്നും നിലനിൽക്കുന്നതിന്‍റെ തെളിവായി, യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ നരവംശാസ്ത്രം വിഭാഗം റിട്ട. പ്രഫസർ അലക്സ്‌ ഗ്യാത്ത്‌, ഗുരുനാരായണ സേവാനികേതന്‍റെ ഗുരു നാരായണ സൗരഭം മാസികയുടെ മാനേജിങ് എഡിറ്റർ സി.എ. ശിവരാമൻ, ചാലക്കുടി എസ്എൻഡിപി യൂണിയനിൽപ്പെട്ട കൊരട്ടി ഖന്ന നഗറിലെ എസ്എൻഡിപി ശാഖാ യോഗത്തിന്‍റെ പ്രസിഡന്‍റ്  പി ജി സുന്ദർലാൽ തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

രാവിലെ 9 മണിക്ക് സർവ്വഐശ്വര്യ പൂജയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. സാധനന്ദൻ ദിവാകരന്‍റെ നേതൃത്തിൽ നടക്കുന്ന ഗുരുഭജനുകൾ, ഘോഷയാത്ര, ജയന്തി സമ്മേളനം, മെഗാ തിരുവാതിര എന്നിവ ഉൾപ്പെടെ നിരവധി പരിപാടികൾ ഉണ്ടാകും. പ്രത്യേകിച്ച്, 2024 അധ്യയന വർഷത്തിൽ ബിരുദം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങും ഉണ്ടാകും.

ആശ്രമം മുഴുവൻ ദീപാലങ്കാരം ഉണ്ടാകും. സേവനം യുകെ, ആശ്രമം എന്നിവയുടെ കമ്മിറ്റികൾ ചേർന്ന് ആഘോഷത്തിന് ഒരുക്കങ്ങൾ നടത്തുന്നത്.കൂടുതൽ വിവരങ്ങൾക്ക് 

സജീഷ് ദാമോദരൻ - 07912178127

ഗണേഷ് ശിവൻ - 07405513236

കല ജയൻ - 07949717228

സേവനം യു കെ - 07474018484

English Summary:

Gurudeva Jayanti celebrations will be held in the UK, and the Mayor of Cambridge will inaugurate the event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com