ADVERTISEMENT

ഡബ്ലിൻ ∙ ഉത്സവ് 2024ന് പോർട്‌ലീഷിൽ നാളെ കൊടിയുയരും. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ സെലിബ്രറ്റി ഗസ്റ്റായി  സിനിമ താരം അന്നാ രാജൻ  എത്തുന്നതോടെ ഉത്സവിന് ആരവമുയരും.

വിശാലമായ Rathleague GAA ഗ്രൗണ്ടിൽ 30ൽ അധികം ഫുഡ്‌ ആൻഡ് നോൺഫൂഡ് സ്റ്റാളുകൾ, 2000ൽ അധികം വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യം എന്നിവയും സജ്ജമാണ്. ആവേശകരമായ വടംവലി മൽസരം, പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌, പഞ്ച ഗുസ്തി, പുഷ് അപ്പ്, ബൗളിങ്, ഷോട്ട് പുട്ട്, റുബിക് ക്യുബ് സോൾവിങ് തുടങ്ങിയ മത്സര ഇനങ്ങളിൽ ക്യാഷ് പ്രൈസുകളും മറ്റു ആകർഷക സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നു.  

കലാമത്സരങ്ങളിൽ പത്തിലധികം ടീമുകൾ തിരുവാതിരയിലും യുകെയിൽ നിന്നും അയർലൻഡിൽ നിന്നുമായി നിരവധി ടീമുകൾ ചെണ്ടമേളത്തിലും മത്സരിക്കുന്നു. കുട്ടികൾക്കായി ചിത്രരചനാ മത്സരവും ഒരുക്കിയിരിക്കുന്നു. രാവിലെ 9 മുതൽ രാത്രി 9 വരെ നീളുന്ന ആഘോഷ പരിപാടികളിൽ മത്സരങ്ങൾക്കുശേഷം, ക്ലൗഡ് 9 അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്, കുമ്പളം നോർത്ത് ബാന്റിന്റെ സംഗീത വിരുന്ന്, ദർശൻ ചടുല താളത്തിലൊരുക്കുന്ന ഡിജെ എന്നിവ കൂടാതെ പ്രതിഭാധനരായ നർത്തകരെ അണിനിരത്തി മുദ്ര ആർട്സും, കുച്ചിപ്പുടിയുമായി അതുല്യ പ്രതിഭ സപ്ത രാമൻ നമ്പൂതിരിയുടെ സപ്ത സ്വര, ഡിബിഡിഎസ്, Jump Street Dancers എന്നീ പ്രശസ്തരും ദൃശ്യവിരുന്നൊരുക്കി വേദിയിലെത്തുന്നു. 

ഐറിഷ് കലാകാരന്മാരൊരുക്കുന്ന River Dance, യുവജനങ്ങളുടെ ഹരമായ ഫാഷൻ ഷോ തുടങ്ങിയ വേറിട്ട ഇങ്ങളും സദസ്യരെ കാത്തിരിക്കുന്നു. പാർക്കിങ്ങിനായി ഏതാനും സ്ലോട്ടുകൾ മാത്രമാകയാൽ എത്രയും പെട്ടെന്നു ഓൺലൈനായി ബുക്ക്‌ ചെയ്യാൻ സംഘാടകർ അറിയിച്ചു. ഓൺലൈൻ ബുക്കിങ്ങിൽ സ്ലോട്ടുകൾ ലഭ്യമാകുന്നില്ലായെങ്കിൽ 0892540535 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു.

English Summary:

Utsav 2024 will be Flagged Off in Portlish Tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com