ADVERTISEMENT

റോം ∙ വയനാട് ദുരന്തത്തിൽ വേൾഡ് മലയാളി കൗൺസിൽ റോം പ്രോവിൻസ് ദുഖവും അനുചോചനവും രേഖപ്പെടുത്തി. റോമിൽ നടന്ന അനുശോചനയോഗത്തിൽ പ്രസിഡന്റ്‌ ജോസ്മോൻ കമ്മട്ടിൽ അധ്യക്ഷത വഹിക്കുകയും അനുശോചന സന്ദേശം വായിക്കുകയും ചെയ്തു. ചെയർമാൻ ജോർജ്‌ റപ്പായി, സെക്രട്ടറി ജെജി മാത്യു, വൈസ് പ്രസിഡന്റ്‌ ജോഷി ഫ്രാൻസിസ്, ട്രഷറർ ജോബി ആണ്ടുക്കുന്നേൽ, ഫിലിപ് കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.

ദുരന്തത്തിൽ മരണമടഞ്ഞ സഹോദരങ്ങൾക്ക് നിത്യശാന്തി നേരുകയും അവരുടെ കുടുംബങ്ങൾക്കും കേരളത്തിനും അനുശോചനം അറിയിക്കുകയും ചെയ്തു. സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുവാൻ ഡബ്ല്യൂഎംസി ഗ്ലോബൽ കമ്മറ്റിയോടൊപ്പം റോം പ്രൊവിൻസും കൂടെ ഉണ്ടാകുമെന്ന് ചെയർമാൻ ജോർജ്‌ റപ്പായി അറിയിച്ചു.

English Summary:

World Malayali Council Rome Province Expresses Condolences on Wayanad Tragedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com