ADVERTISEMENT

തിരുവനന്തപുരം∙ യുകെയിലെ ഇടത് സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപ നല്‍കി. സമീക്ഷ നാഷനല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പിള്ളിയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നേരിട്ടെത്തിയാണ് പണം കൈമാറിയത്. ഉരുള്‍പൊട്ടലില്‍ തകർന്ന വയനാട് മുണ്ടക്കൈ ഗ്രാമത്തിന്‍റെ പുനർനിർമാണത്തിനായി സമീക്ഷയുടെ ആദ്യഘട്ട സഹായമാണിത്. യൂണിറ്റ് തലത്തില്‍ നടത്തിയ ധനശേഖരണത്തില്‍ നിന്നാണ് തുക സമാഹരിച്ചത്.

sameeksha-handed-over-10-lakh-rupees-to-the-wayanad-relief-fund2

‌‌

sameeksha-handed-over-10-lakh-rupees-to-the-wayanad-relief-fund3

ദുരന്തത്തില്‍ എല്ലാം നഷ്ടമായ ഒരു കുടുംബത്തിന് സ്നേഹഭവനം നിർമിച്ച് നല്‍കാനും സമീക്ഷ തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള ധനശേഖണം പുരോഗമിക്കുകയാണ്. അടുത്ത മാസം ഏഴിന് മാഞ്ചസ്റ്ററില്‍ സമീക്ഷ സംഘടിപ്പിക്കുന്ന വടംവലി മത്സരത്തില്‍ നിന്ന് ലഭിക്കുന്ന തുക സ്നേഹഭവനത്തിന്‍റെ നിർമാണ പ്രവർത്തനങ്ങള്‍ക്കായി നീക്കിവെയ്ക്കും.

ജനിച്ച നാടിനോടുള്ള ഉത്തരവാദിത്തമായാണ് സമീക്ഷ യുകെ ഇതിനെ കാണുന്നതെന്ന് നാഷനല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളില്‍ പറഞ്ഞു. സമീക്ഷ ബർമിങ്ഹാം യൂണിറ്റ് സെക്രട്ടറി രതീഷ് രാജൻ, റോള്‍ബാള്‍ അസോസിയേഷൻ ഓഫ് കേരള പ്രസിഡന്‍റ് ഡോ.ജെ. രാജ്മോഹൻ പിള്ള, റോള്‍ബാള്‍ അസോസിയേഷൻ കോട്ടയം പ്രസിഡന്‍റ് ശ്യാം നായർ എന്നിവരും ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറാൻ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി.

English Summary:

Sameeksha handed over 10 lakh rupees to the wayanad relief fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com