വിയന്ന മലയാളി അസോസിയേഷൻ ഗോൾഡൻ ജൂബിലി നിറവിൽ; സമാപന സമ്മേളനം ഓഗസ്റ്റ് 31ന്
Mail This Article
വിയന്ന ∙ ഓസ്ട്രിയയിലെ പ്രഥമ മലയാളി സംഘടനയായ വിയന്ന മലയാളി അസോസിയേഷൻ അമ്പതാണ്ടിന്റെ തിളക്കത്തിൽ. ഗോൾഡൻ ജൂബിലിയുടെ നിറവിൽ നിൽക്കുന്ന സംഘടന കഴിഞ്ഞ ഒരു വർഷമായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
ജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടികൾ ഓഗസ്റ്റ് 31ന് വിയന്നയിൽ നടക്കും. വൈവിധ്യമാർന്ന കലാസംകാരിക മാമാങ്കമാണ് സംഘടന അണിയിച്ചൊരുക്കുന്നത്. ഓസ്ട്രിയയിലെ ഏറ്റവും വലിയ കൺവൻഷൻ സെന്ററായ ഓസ്ട്രിയ സെന്ററിൽ നടക്കുന്ന പരിപാടി തികച്ചും സൗജന്യമാണ്.
വിയന്നയിലെ മുന്നൂറോളം മലയാളി കലാകാരന്മാർ ഒരുക്കുന്ന പ്രത്യേക കലാപരിപാടികളും പ്രശസ്ത പിന്നണി ഗായകൻ കെ. എസ് ഹരിശങ്കറിന്റെ നേതൃത്വത്തിൽ നടക്കുന്ന സംഗീത വിരുന്നും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. യൂറോപ്പിൽ ആദ്യമായി അമ്പതു പേർ ചേർന്നുള്ള തിരുവാതിരയും പരിപാടിയെ ഏറെ ആസ്വാദ്യകരമാക്കും. അവതാരകനും നടനുമായ മിഥുൻ രമേഷ് മുഖ്യ അവതാരകനായിരിക്കും. വിയന്ന മലയാളി അസോസിയേഷന്റെ സമാപന സമ്മേളനത്തിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.