ADVERTISEMENT

ബര്‍ലിന്‍ ∙ വിദഗ്ധരായ ഡ്രൈവർമാരെ ജർമനിയിലേക്ക് അയക്കാൻ മഹാരാഷ്ട്ര സര്‍ക്കാര്‍. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള നീക്കത്തില്‍, ജർമനിയിലെ ബാഡന്‍ വുര്‍ട്ടംബര്‍ഗ് സംസ്ഥാനമാണ് ഇത്തരമൊരു നീക്കത്തിലൂടെ വിദഗ്ധരായ  ഡ്രൈവർമാർക്കായി മഹാരാഷ്ട്ര സര്‍ക്കാരുമായി കൈകോര്‍ത്തത്.

ഡ്രൈവർമാര്‍ക്ക് ഏകദേശം 2.5 ലക്ഷം രൂപ പ്രതിമാസ ശമ്പളം ലഭിക്കും. അതായത് ഏകദേശം 30 ലക്ഷം രൂപ വാര്‍ഷിക വരുമാനം. ഈ വര്‍ഷം ആദ്യം ഇരു സംസ്ഥാനങ്ങളും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ റിക്രൂട്ട്മെന്റിന് വഴിയൊരുങ്ങുന്നത്.

ഡ്രൈവർമാര്‍ക്ക് ജര്‍മ്മന്‍ ഭാഷയില്‍ പ്രാവീണ്യം ആവശ്യമുള്ളതിനാല്‍, സര്‍ക്കാര്‍ ഭാഷാ പരിശീലനവും ക്രമീകരിച്ചിട്ടുണ്ട് കൂടാതെ ബന്ധപ്പെട്ട എല്ലാ ചെലവുകളും വഹിക്കും. ഈ സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ ജർമനിയില്‍ ഓഫിസും സ്ഥാപിച്ചിട്ടുണ്ട്.

English Summary:

Maharashtra government will send skilled drivers to Germany.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com