കേരളപൂരം വള്ളംകളി: സുരഭി ലക്ഷ്മി മുഖ്യാതിഥി; കേംബ്രിഡ്ജ് മേയർ ബൈജു തിട്ടാല സമാപന സമ്മേളനത്തിൽ മുഖ്യാതിഥി
Mail This Article
റോഥർഹാം ∙ യുക്മ - ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി 2024ൽ മുഖ്യാതിഥിയായി മലയാളികളുടെ പ്രിയ താരം സുരഭി ലക്ഷ്മി എത്തുന്നു. 2005ൽ ഇറങ്ങിയ ബൈ ദ പീപ്പിൾ എന്ന ചിത്രത്തിലെ നളിനിയെന്ന കഥാപാത്രത്തിലൂടെ സിനിമയിൽ എത്തിയ സുരഭി ഇതിനോടകം 45ൽ അധികം ചിത്രങ്ങളിൽ തന്റെ അനിതര സാധാരണമായ അഭിനയം കാഴ്ച വച്ചു. നാടകത്തെ സ്നേഹിച്ച സുരഭി പത്തോളം നാടകങ്ങളിൽ വേഷമിടുകയും നാല് നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. തിരക്കേറിയ അഭിനയ ജീവിതത്തോടൊപ്പം മികച്ച അക്കാദമിക് നേട്ടങ്ങളും കരസ്ഥമാക്കിയ സുരഭി 2009ൽ ബിഎ ഭരതനാട്യം പഠനം പൂർത്തിയാക്കിയത് ഒന്നാം റാങ്കോടെയാണ്.
∙ ബൈജു തിട്ടാല
യുകെയിലെ കേംബ്രിജ് നഗരത്തിന്റെ മേയർ ബൈജു തിട്ടാലയാണ് ആറാമത് യുക്മ ടിഫിൻ ബോക്സ് കേരളപൂരത്തിന്റെ വിശിഷ്ടാതിഥി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കാലമായി യുകെ മലയാളികൾക്കിടയിലെ പരിചിത മുഖമായ ബൈജു കേംബ്രിഡ്ജ് മേയറാകുന്ന ആദ്യ ഏഷ്യൻ വംശജനാണ്.
യുക്മ ടിഫിൻബോക്സ് കേരളപൂരം വള്ളംകളി മത്സരത്തിന് യുക്മ ദേശീയ അധ്യക്ഷൻ ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, ജനറൽ കൺവീനർ അഡ്വ. എബി സെബാസ്റ്റ്യൻ, വള്ളംകളിയുടെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ് ഷീജോ വർഗീസ്, ഫിനാൻസ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ട്രഷറർ ഡിക്സ് ജോർജ്, വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ, ജോയിന്റ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, സ്മിതാ തോട്ടം, ജോയിന്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, യുക്മ മുൻ പ്രസിഡന്റും ലെയ്സൺ ഓഫിസറുമായ മനോജ്കുമാർ പിള്ള, മുൻ ജനറൽ സെക്രട്ടറിയും പിആർഒയുമായ അലക്സ് വർഗീസ്, മുൻ ജോയിന്റ് ട്രഷററും ബോട്ട് റെയ്സ് മാനേജരുമായ ജയകുമാർ നായർ, മുൻ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവിധ പ്രവർത്തനങ്ങൾ നടന്നു വന്നിരുന്നത്.
യുക്മ ദേശീയ നിർവാഹക സമിതിയംഗങ്ങളായ മുൻ ട്രഷറർ ഷാജി തോമസ്, സണ്ണി മോൻ മത്തായി, സാജൻ സത്യൻ, ജാക്സൺ തോമസ്, ബിനോ ആന്റണി, ജിജോ മാധവപ്പള്ളിൽ, സണ്ണി ഡാനിയേൽ, സന്തോഷ് തോമസ്, റീജിയനൽ പ്രസിഡന്റുമാരായ വർഗീസ് ഡാനിയേൽ, സുജു ജോസഫ്, ജയ്സൻ ചാക്കോച്ചൻ, സുരേന്ദ്രൻ ആരക്കോട്ട്, ജോർജ് തോമസ്, ബിജു പീറ്റർ, തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾ ഏകോപിച്ച് വരുന്നു.
യുക്മ സഹയാത്രികരായ ജേക്കബ് കോയിപ്പള്ളി, എബ്രഹാം ലൂക്കോസ്, ദേവലാൽ സഹദേവൻ, സുനിൽ, ജോബിൻ, പീറ്റർ ജോസഫ്, അനിളി സെബാസ്റ്റ്യൻ, ബെന്നി ജോസഫ്, ജാക്സൻ, അഡ്വ.ജോബി പുതുകുളങ്ങര, ബിജു മൈക്കിൾ, സാജൻ പടിക്കമാലിൽ, മുൻ നാഷനൽ ജോയിന്റ് സെക്രട്ടറി സെലീനാ സജീവ് തുടങ്ങി റീജിയനൽ ഭാരവാഹികൾ, യുക്മ അംഗ അസോസിയേഷൻ പ്രതിനിധികൾ, ഭാരവാഹികൾ തുടങ്ങി വലിയൊരു ടീമിന്റെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ സാക്ഷാത്ക്കാരമാണ് നാളെ മാൻവേഴ്‌സ് തടാകത്തിൽ കാണാൻ പോകുന്ന പൂരക്കാഴ്ചകൾ.
യുക്മ-ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി - 2024 ന്റെ പ്രധാന സ്പോൺസേഴ്സ് ടിഫിൻ ബോക്സ്, ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡ്, ഫസ്റ്റ് കോൾ, ക്ലബ്ബ് മില്ല്യണയർ, പോൾ ജോൺ സോളിസിറ്റേഴ്സ്, ട്യൂട്ടേഴ്സ് വാലി, മട്ടാഞ്ചേരി കാറ്ററിംഗ് ടോണ്ടൻ, മലബാർ ഗോൾഡ്, തെരേസാസ്, കൂട്ടാൻ, ഗ്ലോബൽ സ്റ്റഡി ലിങ്ക്, ഏലൂർ കൺസൽറ്റൻസി, മലബാർ ഫുഡ്സ് ലിമിറ്റഡ് എന്നിവരാണ്.
വള്ളംകളിയും കേരളീയ കലാരൂപങ്ങളും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും യുക്‌മ ദേശീയ സമിതി, ആഗസ്റ്റ് 31ന് റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്‌മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർ അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. വള്ളംകളി മത്സരം നടക്കുന്ന മാൻവേഴ്സ് തടാകത്തിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്.
കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:
Manvers Lake
Station Road
Wath-Upon-Dearne
Rotherham
South Yorkshire.
S63 7DG.