ADVERTISEMENT

വെക്സ്ഫോർഡ് (അയർലൻഡ്) ∙ വെക്സ്ഫോർഡ് സെന്‍റ് അൽഫോൻസാ സിറോ മലബാർ കമ്യൂണിറ്റിയിൽ പരിശുദ്ധ ദൈവമാതാവിന്‍റെ ജനനതിരുനാളും  ഇടവക മധ്യസ്ഥയായ വി. അൽഫോൻസാമ്മയുടെ തിരുനാളും സംയുക്തമായി സെപ്റ്റംബർ 8 ഞായറാഴ്ച വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു.

വെക്സ്ഫോർഡ് ഫ്രാൻസീസ്കൻ ഫെയറി ദേവാലയത്തിലാണ് തിരുകർമങ്ങൾ നടക്കുക. വികാരി ഫാ. റോയ് വട്ടക്കാട്ട് തിരുനാളിനു കൊടിയേറ്റും. സെപ്റ്റംബർ 8 വൈകിട്ട് 3 മണിക്ക് പ്രസുദേന്തി വാഴ്ച, ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ് തുടർന്ന് ഭക്തി നിര്‍ഭരമായ പ്രദക്ഷിണം.

തിരുനാൾ തിരുകർമങ്ങൾക്ക് ഫാ. സനിൽ കുറ്റിപ്പുഴക്കാരൻ മുഖ്യകാർമികനായിരിക്കും. സ്നേഹവിരുന്നോടുകൂടി തിരുനാൾ സമാപിക്കും. എല്ലാവരെയും തിരുനാളിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. 

English Summary:

St.Alphonsa Syromalabar Church Feast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com