ADVERTISEMENT

കേംബ്രിജ്∙ യുകെയിലെ കേംബ്രിജ് മലയാളി അസോസിയേഷന്റെ ഓണാഘോഷവും അസോസിയേഷന്റെ പതിനഞ്ചാമത് വാർഷികാഘോഷവും സെപ്റ്റംബർ 21 ന് നടക്കും. രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ ചെറിഹിന്റൺ നെതർ ഹാൾ സ്കൂൾ ഹാളിൽ വച്ച് ആഘോഷ ചടങ്ങുകൾ കേംബ്രിജ് എംപിയും ഭക്ഷ്യ പരിസ്ഥിതി വകുപ്പ് മന്ത്രിയുമായ ഡാനിയേൽ ഷിസ്നറും കേംബ്രിജ് മേയർ ബൈജു തിട്ടാലയും ചേർന്ന് ഉദ്ഘാടനം ചെയ്യും. 

 രാവിലെ 9 മണിക്ക് അത്തപ്പൂക്കളം മത്സരത്തോടുകൂടി തുടങ്ങുന്ന പരിപാടിയിൽ 50 ൽപ്പരം കലാകാരികൾ പങ്കെടുക്കുന്ന തിരുവാതിര, മഹാബലി തമ്പുരാനെ വരവേൽപ്പ്, കേംബ്രിജ് മലയാളികൾക്കു അഭിമാനമായി മാറിയ യുവ എഴുത്തുകാരിയെ ആദരിക്കൽ, പതിനാഞ്ചാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം, സിഎംഎയുടെ ചാരിറ്റി ഉദ്യമമായ കരുണഭവനം (ജന്മ നാട്ടിൽ ആരും സഹായിക്കാൻ ഇല്ലാത്ത പാവപ്പെട്ടവർക്കായി കേംബ്രിജ് മലയാളി അസോസിയേഷൻ ഒരുക്കുന്ന ഭവന നിർമാണം) പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം, സിഎംഎ എന്ന സംഘടന രൂപീകരിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച വ്യക്തികളെ ആദരിക്കൽ ചടങ്ങ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉച്ചയ്ക്ക് ഓണസദ്യയും തുടർന്ന് രണ്ടുമണിക്ക് വോയിസ് ഓഫ് കേംബ്രിജ് എന്ന മ്യൂസിക് ബാൻഡിന്റെ ഉദ്ഘാടന കർമ്മവും നടക്കും. ബാന്റിന്റെ ഉദ്ഘാടനം സി എം എ പ്രസിഡന്റ് ജോജി ജോസഫ് നിർവഹിക്കും. തുടർന്ന് വിവിധയിനം കലാപരിപാടികൾ, ഡിജെ എന്നിവ ഉണ്ടായിരിക്കുന്നതാണ്. 

പങ്കെടുക്കുന്നവർക്ക് കുടുംബത്തോട് ഒപ്പം ഉള്ള ഫോട്ടോ എടുക്കുന്നതിനായി ഒരു ഫോട്ടോ ബൂത്തും സംഘടിപ്പിച്ചിട്ടുണ്ട്. അന്നേദിവസം വൈകുന്നേരം 5 ന് സിഎംഎയുടെ ചാരിറ്റി ഇവന്റിന്റെ ഭാഗമായി ബിരിയാണി ചലഞ്ച് ഉണ്ടായിരിക്കുന്നതാണ്. 

English Summary:

Cambridge Malayali Association is celebrating its 15th anniversary with an Onam celebration on September 21st.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com