ADVERTISEMENT

ഗ്യോട്ടിംഗന്‍ ∙ ജര്‍മനിയിലെ നീഡര്‍സാക്സണ്‍ സംസ്ഥാനത്തിലെ യൂണിവേഴ്സിറ്റി നഗരമായ ഗ്യോട്ടിംഗനിലെ മലയാളി കൂട്ടായ്മയായ മല്ലൂസ് ഗ്യോട്ടിംഗന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷം സെപ്. 21ന് ശനിയാഴ്ച അരങ്ങേറും.

ദേ മാവേലി പിന്നെയും എന്ന ഓണാഘോഷപരിപാടി ഗ്യോട്ടിംഗനിലെ സെന്റ് പൗലോസ് ദേവാലയ ഓഡിറ്റോറിയത്തില്‍ (St.Paulus Kirche Auditorium, Wilhelm Weber Str. 15, 37073 Goettingen) രാവിലെ 10ന് ആരംഭിയ്ക്കും. തുടര്‍ന്ന് ഉദ്ഘാടന സമ്മേളനവും കലാപരിപാടികളും നടക്കും.

ഉച്ചയ്ക്ക് 12 മണിക്ക് തിരുവോണ സദ്യയും തുടര്‍ന്ന് വടംവലി മല്‍സരം ഉള്‍പ്പടെ കായിക മല്‍സരങ്ങളും ഉണ്ടായിരിക്കും. മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനത്തോടെ ആഘോഷത്തിന് കൊടിയിറങ്ങും. ആഘോഷ പരിപാടിയിലേക്ക് ഏവരെയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

English Summary:

Mallus Gottingen Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com