ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം അടച്ചു പൂട്ടിയത് 436 ഫാര്‍മസികള്‍
Mail This Article
ലണ്ടൻ ∙ ഇംഗ്ലണ്ടില്‍ ഹൈസ്ട്രീറ്റ് ഫാര്‍മസികള്‍ വലിയ തോതിൽ അടച്ചു പൂട്ടുന്നതായ് റിപ്പോർട്ട്. ജനറൽ പ്രാക്ടീഷണർമാരുടെ (ജിപി) സേവനങ്ങള്‍ക്ക് പകരം ആരോഗ്യ പരിപാലനത്തിനും നിർദേശങ്ങൾക്കുമായ് ഫാര്‍മസികളെ ആശ്രയിക്കുന്ന പദ്ധതി വരാനിരിക്കെയാണ് പുതിയ റിപ്പോർട്ട്.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ 436 കമ്യൂണിറ്റി ഫാര്‍മസികളാണ് പൂര്‍ണ്ണമായും അടച്ചു പൂട്ടിയത്. കൂടാതെ 13,863 താല്‍ക്കാലിക അടച്ചുപൂട്ടലുകളും നടന്നതായാണ് കണക്ക്. പ്രാദേശിക മേഖലകളിലാണ് കൂടുതല്‍ അടച്ചു പൂട്ടലെന്നാണ് റിപ്പോർട്ട്. ഇത് പ്രായമായവരെയും, സാമ്പത്തികമായ് പിന്നില്‍ നില്‍ക്കുന്നവരെയും ബുദ്ധിമുട്ടിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്‍എച്ച്എസ് സ്ഥാപനങ്ങള്‍ നല്‍കിയ കണക്കുകള്‍ പ്രകാരമാണ് റിപ്പോര്‍ട്ട്. 2023 ജനുവരി 1 മുതല്‍ 31 ഡിസംബര്‍ വരെ 436 ഫാര്‍മസികളാണ് അടച്ചുപൂട്ടിയത്.