ADVERTISEMENT

ഡബ്ളിന്‍ ∙ പ്രശസ്ത വചന പ്രഘോഷകനും മുരിങ്ങൂര്‍ ധ്യാന കേന്ദ്രം മുന്‍ ഡയറക്ടറും, കല്യാണ്‍ താബോര്‍ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടറുമായ ഫാ. മാത്യു ഇലവുങ്കല്‍ (കൊച്ചുമാത്യു അച്ചന്‍) വി സി നയിക്കുന്ന ഡബ്ളിന്‍ റീജിയന്‍ കുടുംബ നവീകരണ ധ്യാനം ഒക്ടോബര്‍ 26 മുതല്‍ 28 വരെ അയര്‍ലന്റിലെ ബ്ളാക്ക് റോക്കില്‍ നടക്കും. ബ്ളാക്ക് റോക്ക് ന്യൂടൗണ്‍പാര്‍ക്ക് അവന്യുവിലുള്ള ചര്‍ച്ച് ഓഫ് ദി ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സില്‍ ആണ് ത്രിദിന ധ്യാനം നടക്കുന്നത്.

26 ശനിയാഴ്ച 11.30 മുതല്‍ 7.30 വരെയും ഞായറാഴ്ച ഒരു മണി മുതല്‍ ഏഴര വരെയും തിങ്കളാഴ്ച 11.30 മുതല്‍ ഏഴര വരെയുമാണ് മുതിര്‍ന്നവര്‍ക്കുള്ള ധ്യാനം നടക്കുന്നത്. ഇതേ ദിവസങ്ങളില്‍ തന്നെ ''ആത്മീയം'' എന്ന പേരില്‍ കുട്ടികള്‍ക്കുള്ള ധ്യാനവും നടക്കും.വേദപാഠം പഠിക്കുന്ന കുട്ടികളെ മൂന്ന് ഗ്രൂപ്പാക്കി തിരിച്ചാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. ഗ്രൂപ്പ് ഒന്നില്‍ നാല്, അഞ്ച്, ആറ് ക്ളാസുകളും ഗ്രൂപ്പ് രണ്ടില്‍ 7,8,9,10 ക്ളാസുകളിലും, ഗ്രുപ്പ് മുന്നില്‍ 11,12 ക്ളാസുകളില്‍ പഠിക്കുന്ന കുട്ടികളെയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നോര്‍ത്ത് സൈഡില്‍ നിന്നും വരുന്നവര്‍ M 50 14 - എക്സിറ്റില്‍ ഇറങ്ങിയും, വാട്ടര്‍ ഫോര്‍ഡ് - വിക്ക്ലോ - ഭാഗത്ത് നിന്നും വരുന്നവര്‍ എക്സിറ്റ് 17 ല്‍ ഇറങ്ങി N 11 വഴി ധ്യാന കേന്ദ്രത്തില്‍ എത്താവുന്നതാണ്. അനുഗ്രഹ ദായകമാകുന്ന കുടുംബ വിശുദ്ധീകരണ ധ്യാനത്തില്‍ എല്ലാവരേയും ക്ഷണിയ്ക്കുന്നതായി സീറോ മലബാര്‍ സഭ അയര്‍ലണ്ട് നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ ജോസഫ് മാത്യു ഓലിയക്കാട്ടില്‍ അഭ്യര്‍ത്ഥിച്ചു.
വിവരങ്ങള്‍ക്ക്: സിബി സെബാസ്റ്റ്യൻ: 0894488895, ജോയിച്ചൻ മാത്യു: 0872636441, ബിനുജിത്ത് സെബാസ്റ്റ്യൻ: 0879464254 എന്നിവരുമായി ബന്ധപ്പെടുക.
Address: Church of the Guardian Angels Newtownpark Ave, Rockfield, Blackrock, Co. DublinA94 WF89

English Summary:

Syro-Malabar Catholic Church Region Family Renewal Meditation on October 26

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com