ADVERTISEMENT

സിഡ്നി ∙ ന്യൂകാസില്‍ സെന്‍റ് മേരീസ് സിറോ മലബാര്‍ മിഷന്‍ ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ തിരുനാള്‍  25,26,27 തീയതികളിൽ ആഘോഷിക്കും. തിരുനാളിനൊരുക്കമായ നൊവേന നാളെ ആരംഭിക്കും. ദിവസവും വൈകീട്ട് 6 മണിക്ക് ജപമാലയും വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. 25ന് പൂര്‍ണ്ണദിന ആരാധനയും ഉണ്ടായിരിക്കും.

 26 ന് വൈകീട്ട് 5.30ന് മെയ്റ്റ്ലന്‍ഡ് - ന്യൂകാസില്‍ രൂപത മെത്രാന്‍  മൈക്കിള്‍ കെന്നഡി കൊടിയേറ്റ് നിര്‍വ്വഹിക്കും. ഫാദര്‍ തോമസ് ചിറക്കല്‍, ഫാദര്‍ ജോര്‍ജ് അന്തികാട്ട് എന്നിവര്‍ ചേര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും തുടര്‍ന്ന് സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. തിരുനാള്‍ ദിനമായ 27ന് രാവിലെ 10.30ന് ആഘോഷപൂര്‍വ്വമായ തിരുനാള്‍ ദിവ്യബലിയില്‍ ഫാദര്‍ സെബാസ്റ്റ്യന്‍ മണ്ഡപത്തില്‍ മുഖ്യകാര്‍മ്മികനായിരിക്കും. തുടര്‍ന്ന് പ്രദക്ഷിണവും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

വികാരി ഫാദര്‍ ജോണ്‍ പുതുവ, കൈക്കാരന്മാരായ ജോയ് ഭരണികുളങ്ങര, ജിജോ ജയിംസ്, തിരുനാള്‍ കണ്‍വീനര്‍ സിറോഷ് ജേക്കബ്, ജോയിന്‍റ് കണ്‍വീനര്‍മാരായ ജോസഫ് ജോര്‍ജ്, ജെല്‍സണ്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

(വാർത്ത: പോള്‍ സെബാസ്റ്റ്യന്‍)

English Summary:

Church Feast at St. Mary's Syro Malabar Mission Church, Newcastle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com