ADVERTISEMENT

ബ്രസല്‍സ് ∙ അനിയന്ത്രിതമായ കുടിയേറ്റത്തിനു കടിഞ്ഞാണിടുക എന്ന അജന്‍ഡയുമായി യൂറോപ്യന്‍ ഉച്ചകോടിക്ക് ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ തുടക്കമായി. യൂറോപ്യന്‍ യൂണിയന്റെ അതിരുകള്‍ എങ്ങെ ഭദ്രമാക്കാം എന്ന് ഉച്ചകോടി ചര്‍ച്ച ചെയ്യും.

യൂറോപ്യന്‍ പാര്‍ലമെന്റിലേക്കു നടത്തിയ തിരഞ്ഞെടുപ്പിലും ജര്‍മനിയിലെയും ഓസ്ട്രിയയിലെയും പൊതു തെരഞ്ഞെടുപ്പുകളിലും തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങള്‍ നടത്തിയ അഭൂതപൂര്‍വമായ മുന്നേറ്റങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ഉച്ചകോടിയില്‍ കുടിയേറ്റം മുഖ്യ ചര്‍ച്ചാവിഷയമാകുന്നത്. കുടിയേറ്റ വിരുദ്ധത മുഖമുദ്രയാക്കിയാണ് തീവ്ര വലതുപക്ഷക്കാര്‍ സമൂഹത്തില്‍ വേരോട്ടം നടത്തുന്നത് എന്നതു തന്നെ കാരണം.

അതേസമയം, അനധികൃതമായി യൂറോപ്യന്‍ യൂണിയന്റെ അതിര്‍ത്തി കടക്കുന്നവരുടെ എണ്ണത്തില്‍ ഈ വര്‍ഷം നാല്‍പ്പതു ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നതും വസ്തുതയാണ്. കഴിഞ്ഞ വര്‍ഷം പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലെത്തിയ ശേഷമാണ് ഈ ഇടിവ്.

English Summary:

European Union summit focused on immigration control

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com