ADVERTISEMENT

ബ്രിസ്റ്റോൾ ∙ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നും പ്രവാസികളായി യുകെയിൽ എത്തിയ കുടുംബങ്ങളുടെ സൗഹൃദ സംഗമം ആവേശോജ്ജ്വലമായി. ബ്രിസ്റ്റോളിലെ സെന്റ് ജോൺസ് ഹാളിലായിരുന്നു പതിനൊന്നാമതു പുതുപ്പള്ളി മണ്ഡലം സംഗമത്തിന്റെ സമാപന പരിപാടി. 

puthupally-mandalam-pravasi-sangamam-3
പുതുപ്പള്ളി പ്രവാസിസംഗമം
puthupally-mandalam-pravasi-sangamam-4
പുതുപ്പള്ളി പ്രവാസിസംഗമം
puthupally-mandalam-pravasi-sangamam-6
പുതുപ്പള്ളി പ്രവാസിസംഗമം
puthupally-mandalam-pravasi-sangamam-7
പുതുപ്പള്ളി പ്രവാസിസംഗമം
puthupally-mandalam-pravasi-sangamam-8
പുതുപ്പള്ളി പ്രവാസിസംഗമം
puthupally-mandalam-pravasi-sangamam-9
പുതുപ്പള്ളി പ്രവാസിസംഗമം
puthupally-mandalam-pravasi-sangamam-2
പുതുപ്പള്ളി പ്രവാസിസംഗമം
puthupally-mandalam-pravasi-sangamam-1
പുതുപ്പള്ളി പ്രവാസിസംഗമം
puthupally-mandalam-pravasi-sangamam-3
puthupally-mandalam-pravasi-sangamam-4
puthupally-mandalam-pravasi-sangamam-6
puthupally-mandalam-pravasi-sangamam-7
puthupally-mandalam-pravasi-sangamam-8
puthupally-mandalam-pravasi-sangamam-9
puthupally-mandalam-pravasi-sangamam-2
puthupally-mandalam-pravasi-sangamam-1

റോണി, ലിസ എന്നിവർ സംഗമത്തിന്റെ സംഘാടകരായി. രാവിലെ ഒൻപതു മണിക്ക് റജിട്രേഷൻ ആരംഭിച്ചു.  പകിട കളി, നാടൻ പാട്ട് നാടൻ പന്തുകളി തുടങ്ങിയവ സംഗമത്തിന്  മാറ്റ് കൂട്ടി. 

സംഗമത്തിലെ പകിടകളിയിൽ ബിജു ഇപ്സിച്ച് വിജയിച്ചു. നാടൻ പന്തുകളി മത്സരത്തിൽ ജെയിന്റെ നേതൃതത്തിലുള്ള ടീമാണ് ജയിച്ചത്. ഗെയിമുകൽക്ക്  ലിസ നേതൃത്വം വഹിച്ചു. പ്രാർഥനാ ഗാനത്തോട് ആരംഭിച്ച സംഗമത്തിൽ സണ്ണിമോൻ മത്തായി അദ്ധ്യക്ഷത വഹിച്ചു. പുതുപ്പള്ളി മണ്ഡലം എംഎൽഎ ചാണ്ടി ഉമ്മൻ ഒൺലൈൻ വഴി സംഗമത്തിന് ആശംസകൾ അറിയിച്ചു. റോണി, ലിസ, ബിജു ഇപ്സിച്ച്, ഏബ്രാഹാം കുര്യൻ, മാത്തുകുട്ടി എന്നിവർ തിരി തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.  

പുതുപ്പള്ളി സംഗമത്തിന് പൂതിയ ഭാരവാഹികളായി ബിജോയ്, അനിൽ മർക്കോസ്, ഏബ്രാഹാം കുര്യൻ, രാജു ഏബ്രാഹാം എന്നിവർ ചുമതലയേറ്റു. പുതുപ്പള്ളി കലാപ്രതിഭകൾ  നൃത്തങ്ങളാലും, ഗാനങ്ങളും നാടൻപാട്ടുകളുമായും സംഗമത്തെ വർണ്ണാഭമാക്കി. ഗായകനായ ബിജു തമ്പിയുടെ നേതൃതത്തിലുള്ള 'ശ്രുതി വോയ്സ്' വേദിയിൽ സംഗീതസാന്ദ്രത പകർന്നു. രാത്രി പത്തുമണി വരെയായിരുന്നു സംഗമം.

English Summary:

Puthupally Mandalam Pravasi Sangamam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com