ADVERTISEMENT

കൊളോണ്‍ ∙ ഇന്‍ഡ്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ കൊളോണിലെ സിറോ മലബാര്‍ റീത്ത് കൂട്ടായ്മയില്‍ പത്തു ദിവസത്തെ കൊന്തനമസ്കാരം നടത്തുന്നു. കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയത്തിലാണ് (Herz Jesu Kirche, Danzierstr.53, 51063 Koeln) പരിപാടികള്‍ നടക്കുന്നത്. പത്തുദിവസം നീണ്ടുനില്‍ക്കുന്ന കൊന്തനമസ്കാരത്തിന് ഒക്ടോബര്‍ 18 ന് (വെള്ളി) തുടക്കം കുറിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്റെ ഭാഗമായിട്ടായിരിയ്ക്കും ജപമാല പ്രാർഥന നടക്കുക.

ഒക്ടോബര്‍ 21 തിങ്കളാഴ്ച മുതല്‍ എല്ലാ ദിവസവും വൈകുന്നേരം ആറു മണിക്കാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുക. ഒക്ടോബര്‍ 27 ന് (ഞായര്‍) രാവിലെ 11 മണിക്കായിരിക്കും തിരുക്കര്‍മ്മങ്ങള്‍ തുടങ്ങുക. ഓരോ ദിവസത്തെ പ്രാര്‍ത്ഥനാ പരിപാടികള്‍ കമ്യൂണിറ്റിയുടെ വിവിധ സ്ഥലങ്ങളിലുള്ള കുടുംബകൂട്ടായ്മ യൂണിറ്റുകളുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. ഒക്ടോബര്‍ 27 ന് വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളോടുകൂടി പരിപാടികള്‍ സമാപിക്കും.

English Summary:

Ten days of Prayer beads is performed in Syro Malabar Reeth community

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com