ADVERTISEMENT

ലണ്ടൻ ∙  യുകെയിലെ കിടങ്ങൂർ സ്വദേശികൾ ഒന്ന് ചേരുന്ന കിടങ്ങൂർ സംഗമം നവംബർ 23,24 തീയതികളിൽ വോസ്റ്റർഷെയറിലെ ബെൽബ്രോട്ടനിൽ നടക്കും . കുടുംബാംഗങ്ങൾക്ക്  എല്ലാവർക്കും ഒരുമിച്ച് ആഘോഷിക്കാൻ  പറ്റുന്ന രീതിയിൽ ഒരു പകലും രാത്രിയും ആയിട്ടാണ് സംഗമം ഒരുങ്ങുന്നത്. നാട്ടുവിശേഷങ്ങൾ പറയാനും, സൗഹൃദങ്ങൾ പുതുക്കാനുമായി ഒത്തുചേരാനായി യുകെയിലെ എല്ലാ കിടങ്ങൂർ നിവാസികളെയും ക്ഷണിക്കുന്നു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ജിനു സിറിയക് കോയിത്തുരുത്തിൽ, അനിൽ മാത്യു കോയിത്തറ, ജുബിൻ എബ്രഹാം കുഴിക്കൊട്ടയിൽ, അജീഷ് തോമസ് കടുതോടിൽ, നിജു ബേബി പാലക്കാട്‌ എന്നിവരാണ് ഈ വർഷത്തെ സംഗമത്തിന്റെ കോഓർഡിനേറ്റേഴ്സ്.   പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം - Belbroughton DY9 9UU - kidangoor.uk@gmail.com
(വാർത്ത: ജോർജ് എടത്വ)

English Summary:

Kidangoor Sangamam will be held on November 23 and 24

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com